സിനിമാ ഇൻഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ. താനെപ്പോഴെക്കെ ഡൗൺ ആയിരിക്കുന്നുണ്ടോ അപ്പോഴൊക്കെ ദുൽഖർ തനിക്ക് മെസേജ് അയ്ക്കാറുണ്ടെന്ന് അനുപമ പറഞ്ഞു. ഐ ആം വിത്ത് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുപമ.
"ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ആദ്യം വരുന്ന പേര് ദുല്‍ഖറിന്റേതാണ്. എപ്പോഴെല്ലാം ഞാന്‍ ഡൗണായിരിക്കുന്നുണ്ടോ, അപ്പോഴൊക്കെ ദുല്‍ഖര്‍ എനിക്ക് മെസേജയക്കും. എനിക്ക് അത് കാണുമ്പോള്‍ അത്ഭുതമാണ്. ദുല്‍ഖറിനോട് കുറച്ച് നേരം സംസാരിച്ചാല്‍ പിന്നെ ഞാന്‍ ഓക്കെയാകും.
ദുല്‍ഖറിനെപ്പോലെ എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നയാളാണ് റാം. തെലുങ്കിലെ റാം പൊത്തിനേനി. ഇപ്പോള്‍ കുറച്ചുദിവസമായി എന്നെ വിളിച്ച് ഓക്കെയാണോ എന്നും എന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും ധാരാളം പേരുണ്ട്. അതെല്ലാം എനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്.
പക്ഷേ, ഇവരെക്കാളൊക്കെ എനിക്ക് എപ്പോഴും ആശ്രയിക്കാന്‍ പറ്റുന്നത് ദുല്‍ഖറിനെ മാത്രമാണ്". -അനുപമ പരമേശ്വരന്‍ പറഞ്ഞു. ദുൽഖർ സൽമാൻ നിർമിച്ച മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി അനുപമ പ്രവർത്തിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates