Anurag Kashyap mentioned in Epstein Files 
Entertainment

'എന്റെ പേരിലെ ക്ലിക്ക് ബൈറ്റുകള്‍ എന്റെ സിനിമകളേക്കാള്‍ ഹിറ്റ്; ബീജിംഗില്‍ പോയിട്ടേയില്ല; എപ്സ്റ്റീന്‍ ഫയല്‍സില്‍ പേര് വന്നതില്‍ അനുരാഗ് കശ്യപ്

പ്രചരിക്കപ്പെടുന്ന ഇ-മെയിലിന്റെ വിശ്വാസ്യതയേയും അനുരാഗ് സംശയിക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ആഗോള തലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് എപ്സ്റ്റീന്‍ ഫയല്‍സ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകള്‍, ഇ-മെയിലുകള്‍, ഇരകളുടെ മൊഴികള്‍, ചിത്രങ്ങള്‍ തുടങ്ങിയവയാണ് എപ്സ്റ്റീന്‍ ഫയല്‍സ്. ഈ ഫയലുകളില്‍ പേര് വന്ന പ്രമുഖരില്‍ ലോകനേതാക്കളും സിനിമാ താരങ്ങളും ബിസിനസ് പ്രമുഖരുമെല്ലാമുണ്ട്.

എപ്സ്റ്റീന്‍ ഫയല്‍സില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പേര് പരാമര്‍ശിക്കപ്പിട്ടുണ്ടെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. അനുരാഗിന് പുറമെ മീര നായര്‍, നന്ദിത ദാസ് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. 2017 ല്‍ ബീജിംഗില്‍ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് അനുരാഗിന്റെ പേര് പരാമര്‍ശിക്കപ്പെട്ടത്.

ബോളിവുഡ് ഗായ്, പ്രശസ്ത ബോളിവുഡ് സംവിധായകന്‍ എന്നാണ് മെയിലുകളില്‍ അനുരാഗിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. വാര്‍ത്ത വലിയ വിവാദമായതോടെ അനുരാഗ് തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു അനുരാഗിന്റെ പ്രതികരണം.

''എനിക്ക് ഇതേക്കുറിച്ച് ഒരു ധാരണയുമില്ല. പ്രഭാഷകനായി എനിക്ക് ധാരാളം ക്ഷണം ലഭിക്കാറുണ്ട്. മാസത്തില്‍ പതിനഞ്ചെങ്കിലും. ഞാന്‍ അപൂര്‍വ്വമായി മാത്രമേ മറുപടി നല്‍കാറുമുള്ളൂ. മാത്രമല്ല, ജീവിതത്തിലൊരിക്കലും ഞാന്‍ ബീജിംഗില്‍ പോയിട്ടുമില്ല'' എന്നാണ് അനുരാഗിന്റെ പ്രതികരണം. അതേസമയം തന്റെ പേരില്‍ പ്രചരിക്കപ്പെടുന്ന ഇ-മെയിലിന്റെ വിശ്വാസ്യതയേയും അനുരാഗ് സംശയിക്കുന്നുണ്ട്.

''അതൊരു റാന്‍ഡം ഇ-മെയില്‍ ആണ്. അതില്‍ നിന്നു തന്നെ വ്യക്തമാണ്. എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകള്‍ എന്റെ സിനിമകളേക്കാള്‍ പ്രശസ്തമാണ്'' എന്നും അനുരാഗ് പറയുന്നു.

Anurag Kashyap reacts to reports of being mentioned in the Epstein Files. Says never been to Beijing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്റെ കാറിലേക്ക് അതിവേ​ഗത്തിൽ വന്നിടിച്ച് ബൈക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ( വീഡിയോ)

എത്ര സിക്‌സും ഫോറും തൂക്കും! ട്രെന്‍ഡിങ് ലിസ്റ്റിലെ 'ടി20'

'ടോക്സിക് മെന്റാലിറ്റിയെക്കുറിച്ചൊക്കെ ആളുകൾ ഇന്ന് ബോധവാൻമാരാണ്, ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ പേടി അതാണ്'; കെ ആർ ​ഗോകുൽ അഭിമുഖം

'പാകിസ്ഥാനിൽ നടരാജ വി​ഗ്രഹം', 'പുതിയ മോഡൽ ബെൻസ്'; 'ധുരന്ധറി'ലെ മിസ്റ്റേക്കുകൾ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ

കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്, ഡിഎന്‍എ ഫലം പുറത്ത്

SCROLL FOR NEXT