Anurag Kashyap  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആ സൂപ്പർ താരത്തിന്റെ ഏഴ് മാനേജർമാർ അന്ന് എന്നെ ചീത്ത വിളിച്ചു; അതോടെ ആ സിനിമ തന്നെ ഞാൻ വേണ്ടെന്ന് വച്ചു'

മുൻപ് അഭിനേതാക്കൾ ഒരു വാനിറ്റി വാൻ പങ്കിടുമായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

സിനിമാ മേഖലയിലെ പല കാര്യങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്ന ആളാണ് അനുരാ​ഗ് കശ്യപ്. പലപ്പോഴും ബോളിവുഡിനെ നന്നായി വിമർശിക്കാറുമുണ്ട് അനുരാ​ഗ്. ഇപ്പോഴിതാ ബോളിവുഡ് സിനിമാ മേഖലയിൽ നിലനിൽക്കുന്ന അനാവശ്യ ചെലവുകളെക്കുറിച്ച് സംസാരിക്കുകയാണ് അനുരാഗ്.

മുൻനിര നടൻമാരിലൊരാൾക്ക് താൻ നേരിട്ട് മെസേജ് അയച്ചതിന് ആ താരത്തിന്റെ ഏഴ് മാനേജർമാർ തന്നെ ശാസിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിലെ വർധിച്ചു വരുന്ന പ്രൊഡക്ഷൻ ചെലവുകൾക്കെതിരെ ശക്തമായ വിമർശനമാണ് അനുരാ​ഗ് ഉന്നയിച്ചിരിക്കുന്നത്. ഗെയിം ചെയ്ഞ്ചേഴ്സ് എന്ന യൂട്യൂബ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇപ്പോൾ, ഓരോ നടനും അവരുടേതായ മേക്കപ്പ് പേഴ്‌സൺ, ഹെയർ സ്റ്റൈലിസ്റ്റ്, പിആർ, സോഷ്യൽ മീഡിയ മാനേജർ എന്നിവരുമായാണ് എത്തുന്നത്. ഇത് ചെലവ് വർധിപ്പിക്കുന്നു. മുൻപ് അഭിനേതാക്കൾ ഒരു വാനിറ്റി വാൻ പങ്കിടുമായിരുന്നു. എന്നാൽ ഗ്യാങ്സ് ഓഫ് വസേപുർ ചെയ്യുമ്പോൾ എല്ലാവരും പുറത്ത് കസേരകളിൽ ഇരിക്കുകയായിരുന്നു.

ഇന്ന് ഒരു നടന് മൂന്ന് വാനുകൾ വരെ ഉണ്ട്. ഒരെണ്ണം മീറ്റിംഗുകൾക്ക്, ഒന്ന് വിശ്രമിക്കാൻ, മറ്റൊന്ന് അസിസ്റ്റൻ്റുമാർക്ക് വേണ്ടി." അനുരാഗ് കശ്യപ് ചൂണ്ടിക്കാട്ടി. അഭിമുഖത്തിനിടെ നിരാശാജനകമായ ഒരു അനുഭവം കശ്യപ് ഓർത്തെടുത്തു.

"ഒരിക്കൽ, ഞാൻ ഒരു ഭാഷാ പരിശീലന കളരിക്കായി ഒരു നടന് നേരിട്ട് സന്ദേശമയച്ചു. ആ നടൻ മറുപടി നൽകിയില്ല. പകരം, അദ്ദേഹത്തിൻ്റെ ഏഴ് മാനേജർമാർ എന്നെ കാണാൻ വന്നു. അവർ ചോദിച്ചത്, 'നിങ്ങൾക്ക് എങ്ങനെ ഒരു നടന് ഇങ്ങനെ സന്ദേശമയക്കാൻ കഴിയും' എന്നായിരുന്നു.

എല്ലാം തീരുമാനിച്ചിരുന്നത് ആ ഏഴു പേരായിരുന്നു. ആ സംഭവം എന്നെ വളരെയധികം നിരാശനാക്കി. ഇക്കാരണം കൊണ്ട് ഞാൻ ആ സിനിമ ഉപേക്ഷിച്ചു. തിരക്കഥ എഴുതിയത് ഞാനായിരുന്നു, പക്ഷേ ഞാനത് അവർക്ക് സമ്മാനമായി നൽകി. എനിക്ക് അദ്ദേഹത്തിൻ്റെ പേര് പറയാൻ കഴിയില്ല. കാരണം അദ്ദേഹം ഒരു വലിയ നടനാണ്."- അനുരാ​ഗ് കശ്യപ് പറഞ്ഞു.

Cinema News: Anurag Kashyap says he was scolded by seven managers of a big star.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

കോഴിക്കോട് ഭൂചലനം: അസാധാരണമായ ശബ്ദം ഉണ്ടായതായി പ്രദേശവാസികള്‍

SCROLL FOR NEXT