'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' ടീസറിൽ നിന്ന് 
Entertainment

പാചകക്കാരിയായി അനുഷ്ക, 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' ടീസർ പുറത്ത്

നവീൻ പൊലിഷെട്ടിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെറിയ ഇടവേളയ്ക്ക് ശേഷം അനുഷ്ക ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' ടീസർ പുറത്ത്. അൻവിത രവാലി ഷെട്ടി എന്ന  ഷെഫിന്റെ വേഷത്തിലാണ് അനുഷ്ക ചിത്രത്തിലെത്തുന്നത്. നവീൻ പൊലിഷെട്ടിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 

കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. സ്റ്റാൻഡ് അപ്പ് കൊമേഡിയനായാണ് നവീൻ ചിത്രത്തിലെത്തുന്നത്. അനുഷ്ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ റസ്റ്റോറന്റിലേക്ക് നവീൻ ജോലിക്ക് എത്തുന്നതും തുടർന്നുണ്ടാകുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവി ക്രിയേഷൻസാണ് നിര്‍മാണം. 

അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'നിശബ്‍ദം' ആണ്. ഹേമന്ത് മധുകര്‍ ആണ് അനുഷ്‍കയുടെ ചിത്രം സംവിധാനം ചെയ്‍തത്. അടുത്തിടെ അനുഷ്ക ഷെട്ടി രൂക്ഷമായ ബോഡി ഷെയ്മിങ്ങിന് ഇരയായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള താരം ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തായതോടെയാണ് ഒരു വിഭാ​ഗം ബോഡി ഷെയ്മിങ് നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT