അനുശ്രീ/വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'അനുശ്രീ മോഡിലേക്ക് തിരിച്ചെത്തി, ഇനി തിരിഞ്ഞു നടത്തമില്ല'; നിറചിരിയുമായി വിഡിയോ

പച്ച സാരിയിൽ അതിസുന്ദരിയായാണ് അനുശ്രീയെ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങൾക്ക് മുൻപാണ് ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കിക്കൊണ്ട് നടി അനുശ്രീയുടെ തുറന്നു പറച്ചിൽ എത്തിയത്. ജീവിതത്തിലെ മോശം അവസ്ഥയിലൂടെ കടന്നുപോകുന്നു എന്നാണ് താരം പറഞ്ഞത്. പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയാണെന്നും താരം വ്യക്തമാക്കി. ഇതോടെ ആരാധകർ ആശങ്കയിലായി. താരത്തിന് എന്താണ് പറ്റിയത് എന്ന ചോദ്യവുമായി നിരവധി പേരാണ് എത്തിയത്. ഇപ്പോൾ ആരാധകർക്ക് ആശ്വാസവാർത്തയുമായി എത്തിയിരിക്കുകയാണ് താരം. ‌

അനുശ്രീ മോഡിലേക്ക് തിരിച്ചെത്തി എന്നാണ് താരം ആരാധകരെ അറിയിച്ചത്. മനോഹരമായ വിഡിയോയ്ക്കൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. അനുശ്രീ മോഡിലേക്ക് തിരിച്ചെത്തി... ഇനി നിറപ്പകിട്ടാർന്നതും പ്രചോദിപ്പിക്കുന്നതുമായ പോസ്റ്റുകളാണ് വരിക. ഇനി തിരിച്ചു നടത്തമില്ല.- എന്നാണ് താരം കുറിച്ചത്. പച്ച സാരിയിൽ അതിസുന്ദരിയായാണ് അനുശ്രീയെ കാണുന്നത്. 

ഭയവും കണ്ണീരും നിറഞ്ഞ ഒരാഴ്‌ചയെക്കുറിച്ച് അനുശ്രീ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ നിന്ന് പിൻവാങ്ങുന്നതായി താരം വ്യക്തമാക്കിയത്. 'തകര്‍ച്ചയുടെ ആഴ്ചയായിരുന്നു. ഭയത്തിന്റെ കണ്ണീരിന്റേയും ഒരാഴ്ച. സംശയത്തിന്റെ ആഴ്ച. ദുഃഖത്തിന്റേയും ഒറ്റപ്പെടലിന്റേയും ഒരാഴ്ച. ഉത്കണ്ഠയുടേയും പ്രതീക്ഷയുടേയും ആഴ്ച. അത് തീരാനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷേ അത് മാറില്ലെന്ന് എനിക്ക് ഉറപ്പാണ്. അതിനാല്‍ മുന്നോട്ടുപോകാന്‍ ഞാന്‍ തീരുമാനിച്ചു.- എന്നാണ് അനുശ്രീ കുറിച്ചത്. 

‘കള്ളനും ഭഗവതിയും’ ആണ് അനുശ്രീയുടെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ‘വോയിസ് ഓഫ് സത്യനാഥനിൽ’ അതിഥിവേഷത്തിലും നടി എത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT