അനുശ്രീ വിഡിയോ സ്ക്രീൻഷോട്ട്
Entertainment

Anusree Dance: ഉത്സവം വൈബ്! കൂട്ടുകാരികൾക്കൊപ്പം അമ്പലപ്പറമ്പിൽ കൈകൊട്ടി കളിയുമായി അനുശ്രീ; വൈറലായി വിഡിയോ

കമുകുംചേരി തിരുവിളങ്ങോനപ്പൻ അമ്പലത്തിലെ ഉത്സവത്തിന്റെ വിഡിയോയാണ് അനുശ്രീ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ നാട്ടിലെയും വീട്ടിലെയും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുള്ള നടിയാണ് അനുശ്രീ. അടുത്തിടെ വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന്റെ വിശേഷങ്ങളെക്കുറിച്ചും അനുശ്രീ പങ്കുവച്ചിരുന്നു. കൂട്ടുകാരികൾക്കൊപ്പം കൈകൊട്ടി കളിയുമായി ഉത്സവം ആഘോഷിക്കുന്ന അനുശ്രീയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

കടുംനീലയും ചുവപ്പും കലർന്ന ദാവണിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി നാടൻ ചുവടുകളുമായാണ് അനുശ്രീയെ വിഡിയോയിൽ കാണാനാവുക. കമുകുംചേരി തിരുവിളങ്ങോനപ്പൻ അമ്പലത്തിലെ ഉത്സവത്തിന്റെ വിഡിയോയാണ് അനുശ്രീ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

'കുറച്ച് പ്രശസ്തി വന്നാൽ പിന്നെ നാടും വീടും മറക്കുന്ന സെലിബ്രിറ്റികൾക്കിടയിൽ അനുശ്രീ വേറിട്ടു നിൽക്കുന്നുവെന്നാണ്'- ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്. അനുശ്രീയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിങ്കി വിശാലും സോഷ്യല്‍ മീഡിയയിലൂടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം നാട്ടുകാർക്കൊപ്പം അമ്പലത്തിലെ പരിപാടി ആസ്വദിക്കുന്ന ചിത്രങ്ങളും അനുശ്രീ പങ്കുവച്ചിരുന്നു.

'വീണ്ടും ഒരു ഉത്സവകാലം'- എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം അനുശ്രീ കുറിച്ചത്. കഥ ഇന്നുവരെ എന്ന ചിത്രമാണ് അനുശ്രീയുടെതായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. താര എന്ന ചിത്രമാണ് അനുശ്രീയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍