
തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള നടിമാരിലൊരാളാണ് മാളവിക മോഹനൻ. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളാണ് മാളവികയുടേതായി ലൈൻ അപ്പിലുള്ളത്. മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെത്തുന്ന ഹൃദയപൂർവം ആണ് മാളവികയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
ഹൃദയപൂർവത്തിന്റെ സെറ്റിൽ ജോയിൻ ചെയ്ത വിവരമൊക്കെ മാളവിക ആരാധകരുമായി പങ്കുവച്ചിരുന്നു. ഹൃദയപൂർവം ചിത്രത്തെ വിമർശിച്ച് കമന്റ് ചെയ്ത ഒരു ആരാധകന് മാളവിക കൊടുത്തിരിക്കുന്ന മറുപടിയാണിപ്പോൾ വൈറലായി മാറുന്നത്. "65 കാരന്റെ കാമുകയായി 30 കാരി അഭിനയിക്കുന്നു. അവരുടെ പ്രായത്തിന് ചേരാത്ത വേഷങ്ങൾ ചെയ്യാൻ ഈ മുതിർന്ന നടന്മാർക്ക് എന്ത് പറ്റി?" എന്നായിരുന്നു കമന്റ്.
ഇത് ശ്രദ്ധയിൽപ്പെട്ട മാളവിക മോഹനൻ മറുപടിയുമായി എത്തി. "ഇത് പ്രണയമാണെന്ന് നിങ്ങളോട് ആരാ പറഞ്ഞത്? നിങ്ങളുടെ അടിസ്ഥാനരഹിതമായ അനുമാനങ്ങളുമായി ആളുകളെയും സിനിമകളേയും വിലയിരുത്തരുത്", എന്നാണ് മാളവിക മറുപടി നൽകിയത്. ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക