ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഏതു വിഡ്ഢിക്കും വിമർശിക്കാം പരാതി പറയാം'; ​ഗ്ലാമറസ് ചിത്രങ്ങളുമായി സാധിക

വിമർശനം നടത്തുന്നവർക്കും ​അപവാദ പ്രചരണം നടത്തുന്നവർക്കുമെതിരെയുള്ള സാധികയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാധിക വേണു​ഗോപാൽ. സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ്. സാധിക പോസ്റ്റുചെയ്യുന്ന ​ഫോട്ടോഷൂട്ടുകളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. തനിക്കു നേരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങളോടും ശക്തമായാണ് താരം പ്രതികരിക്കാറുള്ളത്. ഇപ്പോൾ വിമർശനം നടത്തുന്നവർക്കും ​അപവാദ പ്രചരണം നടത്തുന്നവർക്കുമെതിരെയുള്ള സാധികയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

​ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സാധികയുടെ കുറിപ്പ്. ഏത് വിഡ്ഡിക്കും വിമർശിക്കാൻ കഴിയും. പരാതി പറയാനും അപലപിക്കാനും കഴിയും.. അത് ഭൂരിഭാഗം വിഡ്ഡികളും ചെയ്യുന്നു. എന്നാല്‍ മനസ്സിലാക്കാനും ക്ഷമിക്കാനും ഒരു സ്വഭാവ സവിശേഷതയും ആത്മനിയന്ത്രണവും ആവശ്യമാണ്.- എന്നാണ് സാധിക കുറിച്ചത്. 

മറ്റൊരു ചിത്രത്തിനൊപ്പം താരം കുറിച്ച വാക്കുകൾ ഇങ്ങനെയാണ്; എപ്പോഴും ഓര്‍ക്കുക,  ഗോസിപ്പുകൾ വെറുക്കപ്പെട്ടവരാണ്  കൊണ്ടു നടക്കുന്നത്. വിഡ്ഢികള്‍ അത് പ്രചരിപ്പിക്കുന്നു, മണ്ടന്മാര്‍ അത് ഏറ്റെടുക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് സാധികയുടെ ചിത്രങ്ങളും കുറിപ്പും. ഫ്ലോറൽ ഡീപ് നെക്ക് ക്രോപ് ടോപ്പും മിഡിയുമാണ് താരത്തിന്റെ വേഷം. ഈ ലുക്കിൽ അതീവ സുന്ദരിയാണ് താരം. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT