അപർണ ബാലമുരളി, നയൻതാര/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഇവന്റ് പ്ലാനിങ് കമ്പനി മാത്രമല്ല, പുതിയ ബിസിനസ് സംരംഭവുമായി അപർണ ബാലമുരളി; അഭിമാനമെന്ന് നയൻതാര

ഹിപ്സ് വേ. കോം എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയ സൂപ്പർതാരം നയൻതാരയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മികച്ച അഭിനയത്തിലൂടെ സിനിമാപ്രേമികളെ അമ്പരപ്പിക്കുന്ന നടിയാണ് അപർണ ബാലമുരളി. അടുത്തിടെയായി സിനിമയിൽ മാത്രമല്ല അപർണയ്ക്ക് ശ്രദ്ധ. എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിക്ക് താരം തുടക്കമിട്ടിരുന്നു. ജയറാമിന്റെ മക്കളായ കാളിദാസിന്റേയും മാളവികയുടേയും വിവാഹനിശ്ചയം നടത്തിയത് അപർണയും ടീമും ആയിരുന്നു. ഇപ്പോൾ ഇതാ പുതിയ ബിസിനസ് സംരംഭവുമായി എത്തുകയാണ് താരം. 

ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തേക്കാണ് താരം ചുവടുവെച്ചത്. ഹിപ്സ് വേ. കോം എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയ സൂപ്പർതാരം നയൻതാരയായിരുന്നു. അപര്‍ണയ്ക്ക് അഭിനന്ദനങ്ങള്‍, നിന്നെ ഓര്‍ത്ത് അഭിമാനം തോന്നുന്നു. ഈ പുതിയ സംരഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.- എന്ന കുറിപ്പിനൊപ്പമായിരുന്നു പ്രഖ്യാപനം. നയൻതാരയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അപർണ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളായ ആര്‍കിടെക്ട് പൂജാ ദേവ്, ഡിജിറ്റല്‍ സാങ്കേതിക വിദഗ്ദനായ ബിജോയ് ഷാ എന്നിവർക്കൊപ്പം ചേർന്നാണ് അപര്‍ണ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. താരത്തിന് ആശംസകളുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT