അപർണ ​ഗോപിനാഥ് ഇന്‍സ്റ്റഗ്രാം
Entertainment

'അപർണ ​ഗോപിനാഥിന് സംഭവിച്ചത് എന്താണ്?'; ആശങ്ക തീർത്ത് പോസ്റ്റുകൾ: മറുപടിയുമായി താരം

പ്രതിസന്ധി ഘട്ടം പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തി എന്ന് അർത്ഥം വരുന്നതായിരുന്നു പോസ്റ്റുകൾ

Author : സമകാലിക മലയാളം ഡെസ്ക്

നാടകരം​ഗത്തു നിന്ന് സിനിമയിലേക്ക് എത്തിയ നടിയാണ് അപർണ ​ഗോപിനാഥ്. ശക്തമായ വേഷത്തിലൂടെയാണ് താരം മലയാള പ്രക്ഷകരുടെ ശ്രദ്ധനേടുന്നത്. കുറച്ചുനാളായി സിനിമയിൽ സജീവമല്ല താരം. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. പ്രതിസന്ധി ഘട്ടം പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തി എന്ന് അർത്ഥം വരുന്നതായിരുന്നു പോസ്റ്റുകൾ.

‘തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാർഥന കൊണ്ടും തിരിച്ചുവന്നു’ എന്നാണ് ഒരു പോസ്റ്റിൽ താരം കുറിച്ചത്. ‘പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി, ദൈവത്തിന് നന്ദി’- എന്നായിരുന്നു മറ്റൊരു പോസ്റ്റ്. ഇതോടെ താരത്തിന് എന്തെങ്കിലും അസുഖമാണോ എന്നും അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചുകൊണ്ട് നിരവധി ആരാധകരാണ് എത്തിയത്. ഇപ്പോൾ ആരാധകർക്ക് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

ഞാൻ സുഖമായി സന്തോഷത്തോടെയിരിക്കുന്നു. അങ്ങനെയല്ല എന്ന് ചിന്തിച്ച് എനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവര്ക്കും നന്ദി. ഇവിടെ എല്ലാം ഓക്കേ ആണ്.- എന്നാണ് അപർണ കുറിച്ചത്. കൂടാതെ മുൻപ് നൽകിയ അടിക്കുറിപ്പുകളിൽ താരം മാറ്റം വരുത്തുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എബിസിഡി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് അരങ്ങേറ്റം കുറിച്ചത്. മുന്നറിയിപ്പ്, ചാര്‍ലി, ഗ്യാങ്സ്റ്റർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2019 ൽ റിലീസ് ചെയ്ത സേഫ് എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍