Thuppakki 2 ഫയല്‍
Entertainment

തുപ്പാക്കിയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ? പ്ലാനുണ്ടായിരുന്നു, സിനിമയിലും സൂചനകളുണ്ട്; സാധ്യതകള്‍ പങ്കിട്ട് മുരുഗദോസ്

രണ്ടാം ഭാഗം സംഭവിക്കുമോ?

സമകാലിക മലയാളം ഡെസ്ക്

സമീപകാലത്തായി സിനിമാ ലോകത്ത് സജീവമായി മാറിയ ട്രെന്റാണ് പാര്‍ട്ട് ടുവും ത്രീയുമൊക്കെ ഒരുക്കുകയെന്നത്. പല വലിയ ഹിറ്റുകളും രണ്ട് പാര്‍ട്ടുകളായിട്ടാണ് ഇന്ന് കഥ പറയുന്നത്. അതുപോലെ തന്നെ പഴയ ഹിറ്റുകളുടെ രണ്ടാം ഭാഗത്തിലേക്ക് തിരികെ പോകുന്നതും പതിവായി മാറിയിട്ടുണ്ട്. എന്നാല്‍ എല്ലായിപ്പോഴും ആ രീതി വിജയം നേടിക്കൊടുക്കണമെന്നുമില്ല. ചിലപ്പോഴൊക്കെ രണ്ടാം ഭാഗത്തിന്റെ പരാജയം ആദ്യ ഭാഗത്തിന്റെ വിജയത്തിന്റെ ശോഭ കെടുത്തുന്നതുമാകാം.

ചില രണ്ടാം ഭാഗങ്ങള്‍ ആരാധകര്‍ ആഗ്രഹിക്കുന്നതായിരിക്കും. പക്ഷെ അത് നടക്കണമെന്നില്ല. അത്തരത്തിലൊരു സിനിമയാണ് വിജയ് നായകനായ തുപ്പാക്കി. എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം സംഭവിക്കുമോ എന്ന് കാലങ്ങളായി ആരാധകര്‍ ചോദിക്കുന്നുണ്ട്. തുപ്പാക്കിയുടെ അവസാനവും തുടര്‍ച്ചയുടെ സൂചന നല്‍കുന്നതായിരുന്നു.

താനും തുപ്പാക്കിയുടെ രണ്ടാം ഭാഗത്തിന്റെ സാധ്യത മനസില്‍ കണ്ടിരുന്നുവെന്നാണ് സംവിധായകന്‍ എആര്‍ മുരുഗദോസ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുരുഗദോസ് തുപ്പാക്കിയുടെ രണ്ടാം ഭാഗത്തിന്റെ സാധ്യതകള്‍ എത്തരത്തിലാണെന്ന് വിശദമാക്കുന്നുണ്ട്.

''തുപ്പാക്കിയുടെ കഥ തന്നെ അങ്ങനെയായിരുന്നു. അവന്‍ ലീവ് കഴിഞ്ഞ് തിരികെ പോവുകയാണ്. കുടുംബം ഇവിടെയുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ തിരികെ വരാം. അല്ലെങ്കില്‍ അവിടെ തന്നെ എന്തെങ്കിലും സംഭവിക്കാം. അതൊരു ഹാഫ് വേ എന്‍ഡാണ്. പ്ലാന്‍ ചെയ്ത് വച്ചതായിരുന്നു. വീണ്ടും ലീവിന് വരുമെന്ന് പറയുന്നുണ്ട്.'' എന്നാണ് മുരുഗദോസ് പറയുന്നത്.

''അത് ആദ്യത്തെ തവണയുമല്ല. ഒരിടത്ത് സത്യന്‍ പറയുന്നുണ്ട്, ഇവന്‍ ഓരോ തവണയും ലീവിന് വരും, ഒാരോ പ്രശ്‌നങ്ങളുണ്ടാക്കും. സബ് ഇന്‍സ്‌പെക്ടറായ ഞാന്‍ ഇന്‍സ്‌പെക്ടറാകും ഉടനെ വന്ന് എന്നെ പെടുത്തിയിട്ട് പോകും എന്ന്. ഇത് അവര്‍ക്കിടയില്‍ ശീലമാണ്. ആര്‍മി ഓഫീസറും പൊലീസുകാരനും സുഹൃത്തുക്കള്‍. അവന്‍ ലീവിന് വരും ഇവിടെയൊരു പ്രശ്‌നമുണ്ടാകും. രണ്ടാളും ചേര്‍ന്ന് അത് ആരുമറിയാതെ പരിഹരിച്ച ശേഷം അവന്‍ തിരികെ പോകും. അതാണ് കഥയുടെ ബേസ്.'' എന്നും അദ്ദേഹം പറയുന്നു.

അത് വച്ച് വീണ്ടും സിനിമ ചെയ്യാമെന്ന ഐഡിയ ഉണ്ടായിരുന്നു. സ്ലീപ്പര്‍ സെല്‍ ഐഡിയ വച്ച് വെബ് സീരീസുകളൊക്കെ വന്നിട്ടുണ്ട്. ഫാമിലി മാന്‍ പോലെയുള്ളവ. ബോംബെ പശ്ചാത്തലമാക്കി അത്തരം കഥകള്‍ എത്ര വേണമെങ്കിലും ചെയ്യാമെന്നും എആര്‍ മുരുഗദോസ് പറയുന്നു.

AR Murugadose discusses the possibilities for Thuppakki 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

SCROLL FOR NEXT