അനിരുദ്ധ് രവിചന്ദർ, എആർ റഹ്മാൻ ഇൻസ്റ്റ​ഗ്രാം
Entertainment

'അനി മികച്ച സം​ഗീതമാണ് ഒരുക്കുന്നത്, എന്നാൽ ഇക്കാര്യം കൂടി ചെയ്യണം'; ഉപദേശവുമായി എആർ റഹ്മാൻ

10 അല്ല 10,000 സംഗീത സംവിധായകരുണ്ട് ഇവിടെ.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള യുവ സം​ഗീത സംവിധായകരിൽ ഒരാളാണ് അനിരുദ്ധ് രവിചന്ദർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റുകളാണ് അനിരുദ്ധ് സിനിമാ മേഖലയ്ക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ അനിരുദ്ധിനെക്കുറിച്ച് എആർ റഹ്മാൻ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിരവധി സംഗീത സംവിധായകർ നമ്മുക്കുണ്ട്. അവർക്കിടയിൽ വ്യത്യസ്തമായ സംഗീതത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ അനിരുദ്ധിന് സാധിച്ചിട്ടുണ്ടെന്നും എആർ റഹ്മാൻ പറഞ്ഞു.

ചെന്നൈയിൽ വച്ച് നടന്ന 'കാതലിക്ക നേരമില്ലൈ' എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "അനി മികച്ച സംഗീതമാണ് ഒരുക്കുന്നത്. അദ്ദേഹം വലിയ സിനിമകളിൽ പ്രവർത്തിക്കുകയും ഹിറ്റുകൾ നൽകുകയും ചെയ്യുന്നു. 10 അല്ല 10,000 സംഗീത സംവിധായകരുണ്ട് ഇവിടെ. എന്നാൽ അദ്ദേഹം വേറിട്ട് നിൽക്കുന്നു. അത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. എന്നാൽ എന്റെ അഭ്യർഥന എന്തെന്നാൽ ക്ലാസിക്കൽ സംഗീതം പഠിച്ച് പാട്ടുകള്‍ ചെയ്യണം. രാ​​ഗം അടിസ്ഥാനമാക്കി കുറേ പാട്ടുകൾ ചെയ്യണം.

അതിലൂടെ നിങ്ങളുടെ സംഗീതത്തെ സമ്പന്നമാക്കുക മാത്രമല്ല, അടുത്ത തലമുറയെ പ്രചോദിപ്പിക്കുകയും പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്".- എ ആർ റഹ്മാൻ പറഞ്ഞു. അതേസമയം പൊതുപരിപാടികളിലുൾപ്പെടെ എആർ റഹ്മാനോടുള്ള തന്റെ ആരാധന അനിരുദ്ധും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

ശങ്കർ സംവിധാനം ചെയ്ത ഐ എന്ന ചിത്രത്തിലെ റഹ്മാൻ സം​ഗീതം നൽകിയ 'മെർസലായിട്ടെൻ' എന്ന ​ഗാനം ആലപിച്ചതും അനിരുദ്ധായിരുന്നു. പൊങ്കൽ റിലീസായി ഈ മാസം 14 നാണ് കാതലിക്ക നേരമില്ലൈ തിയറ്ററുകളിലെത്തുന്നത്. ജയം രവി നായകനാകുന്ന സിനിമയിൽ നിത്യ മേനൻ ആണ് നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ