ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ജോർദാനിലെ ആടുജീവിതം ലൊക്കേഷനിൽ എആർ റഹ്മാൻ, ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

ജോർദാനിലെ വാദിറമിലെ ഷൂട്ടിങ് സെറ്റിലാണ് റഹ്മാൻ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ് ജോർദാനിൽ നടക്കുകയാണ്. ഇപ്പോൾ ഷൂട്ടിങ് സെറ്റിൽ എത്തിയ ഒരു വിശിഷാടാതിഥിയെക്കുറിച്ച് പൃഥ്വിരാജ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സം​ഗീത സംവിധായകൻ എആർ റ​ഹ്മാനാണ് ആടുജീവിതം ടീമിനെ കാണാനായി എത്തിയത്. 

ജോർദാനിലെ വാദിറമിലെ ഷൂട്ടിങ് സെറ്റിലാണ് റഹ്മാൻ എത്തിയത്. ടീമിന് പ്രചോദനമേകാൻ ആരാണ് ജോർദാനിലെ വാദിറവരെ വന്നത് എന്ന് നോക്കൂ, സ്പെഷ്യലായി തോന്നിപ്പിച്ചതിന് നന്ദി എആർ റഹ്മാൻ സാർ- പൃഥ്വിരാജ് കുറിച്ചു. റഹ്മാനൊപ്പം നിന്ന് സംസാരിക്കുന്നതിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൻ വൈറലാവുകയാണ്. ആടുജീവിതത്തിന് സം​ഗീത സംവിധാനം നിർവഹിക്കുന്നത് എആർ റഹ്മാനാണ്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് റഹ്മാൻ മലയാളത്തിൽ പാട്ടുകളൊരുക്കുന്നത്. 

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് ഇക്കഴിഞ്ഞ മാർച്ച് 31-നായിരുന്നു കേരളത്തിൽ നിന്ന് പുറപ്പെട്ടത്. അൾജീരിയയിലേക്കും അവിടെ നിന്ന് ജോർദാനിലേക്കും പോകുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. സിനിമയുടെ ജോർദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ൽ പൂർത്തിയാക്കിയിരുന്നു. ബെന്യാമിന്റെ നോവലായ ആടുജീവിതത്തിന്റെ സിനിമാവിഷ്കാരമാണ് ചിത്രം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണിത്. സിനിമയ്ക്കായി 30 കിലോയോളം ഭാരമാണ് പൃഥ്വിരാജ് കുറച്ചത്.  മെലിഞ്ഞ ലുക്കിലാണ് റഹ്മാനൊപ്പമുള്ള ചിത്രത്തിലും താരത്തെ കാണുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT