AR Rahman വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'300 സിനിമകളില്‍ കീ ബോര്‍ഡ് വായിച്ച ശേഷമാണ് റോജ വരുന്നത്; അത് സാങ്കേതികവിദ്യ കൊണ്ട് ഉണ്ടായതല്ല'

മികച്ച സംഗീതജ്ഞന്റെ ജനനം കഠിനാധ്വാനത്തിലൂടെ മാത്രമേ സാധ്യമാകുവെന്നും റഹ്മാൻ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടും ആരാധകരുള്ള ഒരു സം​ഗീതജ്ഞനാണ് എആർ റഹ്മാൻ. സാങ്കേതിക വിദ്യകൾക്ക് കൃത്രിമ സം​ഗീതം മാത്രമേ സൃഷ്ടിക്കാനാകൂ എന്നും യഥാർഥ കലാകാരനെ രൂപപ്പെടുത്താനാകില്ലെന്നും പറയുകയാണ് എആർ റഹ്മാനിപ്പോൾ. അബുദാബിയിൽ ബുർജിൽ ഹോൾഡിങ്സിന്റെ നേതൃത്വത്തിൽ റഹ്മാന്റെ ജമാൽ എന്ന സം​ഗീത ആൽബം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വാർ‌ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച സംഗീതജ്ഞന്റെ ജനനം കഠിനാധ്വാനത്തിലൂടെ മാത്രമേ സാധ്യമാകുവെന്നും റഹ്മാൻ പറഞ്ഞു. നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എന്നത് ഒരു ഉപകരണം മാത്രമാണ്. അതിന് പാട്ടോ പാട്ടുകാരനെയോ നിര്‍മിക്കാനാവില്ല. ശാക്തീകരിക്കാന്‍ മാത്രമേ സാധിക്കു. മനുഷ്യന്‍ ഭംഗിയായി ചെയ്യുന്ന കാര്യങ്ങള്‍ ഇല്ലാതാക്കുന്ന സാങ്കേതിക വിദ്യകളോട് തനിക്ക് താല്പര്യമില്ലെന്നും റഹ്മാൻ പറഞ്ഞു.

10 വര്‍ഷം 300 ഓളം സിനിമകളില്‍ കീ ബോര്‍ഡ് വായിച്ച് അധ്വാനിച്ച ശേഷമാണ് റോജ എന്ന ചിത്രം വരുന്നത്. ആ അധ്വാനം മറക്കാനാവില്ല. അതൊന്നും സാങ്കേതികവിദ്യകള്‍ കൊണ്ട് ഉണ്ടായതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 40 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്.

അതിനെ ഒരു സാങ്കേതിക വിദ്യയ്ക്കും സൃഷ്ടിച്ചെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമാല്‍ എന്ന വാക്കിന് അര്‍ഥം പ്രതീക്ഷയുടെ പാട്ട് എന്നാണ്. രണ്ട് വര്‍ഷം മുന്‍പ് ആല്‍ബം പൂര്‍ത്തിയായിരുന്നു. പാശ്ചാത്യ ശൈലിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും ഇംഗ്ലീഷിലാണ്.

Cinema News: AR Rahman opens up technology.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

മലയാളം ഇനി ഭരണ ഭാഷ; ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

അനാഥാലയത്തില്‍ നിന്നും അസിസ്റ്റന്റ് പ്രൊഫസറിലേക്ക്; സീറോയില്‍ നിന്ന് തുടങ്ങിയ ജീവിതകഥ - ഹൃദയം തൊടുന്ന കുറിപ്പ്

ആറാം ക്ലാസ് പാസായവർ മുതൽ ബിരുദധാരികള്‍ വരെ, പി എസ് സി അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം

അപ്പം മാവ് നന്നായി പുളിച്ച് കിട്ടാനുള്ള ട്രിക്കുകൾ

SCROLL FOR NEXT