മോഹൻലാൽ, എആർ റഹ്മാനും ഉണ്ണികൃഷ്ണനുമൊപ്പം/ ഫേയ്സ്ബുക്ക് 
Entertainment

ആറാട്ടിൽ മോഹൻലാലിനൊപ്പം എആർ റഹ്മാനും, അനുഭവം പറഞ്ഞ് താരം

മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണമാണ് ഇതെന്നാണ് പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കും പോസ്റ്ററുകളുമെല്ലാം ഇതിനോടകം വൈറലായിരുന്നു. ചിത്രത്തിന്റെ ഒരു സ്പെഷ്യൽ ഷൂട്ടിനെക്കുറിച്ച് മോഹൻലാൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സം​ഗീത മാന്ത്രികൻ എ ആര്‍ റഹ്മാനൊപ്പമായിരുന്നു ഷൂട്ട്. 

ചിത്രത്തിന്റെ ഒരു പാട്ടിലാണ് ഇരുവരും ഒന്നിച്ചത്. എ ആര്‍ റഹ്മാനും സംവിധായകൻ ബി ഉണ്ണികൃഷ്‍ണനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനുഭവം മോഹൻലാൽ പങ്കുവെച്ചത്. "ആറാട്ടിനുവേണ്ടി സംഗീത സാമ്രാട്ട് എ ആര്‍ റഹ്മാനൊപ്പമുള്ള അസാധാരണവും സവിശേഷവുമായ ഒരു ഷൂട്ട്" എന്ന് താരം കുറിച്ചു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണമാണ് ഇതെന്നാണ് പുറത്തുവരുന്നത്. വമ്പന്‍ സെറ്റിട്ട് മികച്ച സാങ്കേതിക പിന്തുണയോടെയായിരുന്നു പാട്ട് ഒരുക്കിയത്. ചെന്നൈയിലായിരുന്നു ഷൂട്ട്. 

24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും എ ആര്‍ റഹ്മാനും ഒരു സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നത്. 1997ല്‍ പുറത്തിറങ്ങിയ 'ഇരുവര്‍'ക്കു വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 1992ല്‍ സംഗീതം ശിവന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ യോദ്ധായുടെ സംഗീതവും റഹ്മാന്‍ ആയിരുന്നു. സംഗീത സംവിധായകന്‍ എന്നതിലുപരി റഹ്മാന്‍ ബിഗ് സ്ക്രീനിലെത്തുന്നത് അപൂര്‍വ്വമാണ്. നേരത്തെ വിജയ് നായകനായ 'ബിഗിലി'ലെ ഒരു ഗാനരംഗത്തിലും റഹ്മാന്‍ എത്തിയിരുന്നു. അതേസമയം 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്.  ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍ തുടങ്ങി വമ്പൻ താരനിരയുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്‍

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍