എആർ റഹ്മാൻ മകൾ ഖദീജയ്ക്കൊപ്പം, ഖദീജയും ഹലിദയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

റഹ്മാന്റെ മകള്‍ ഖദീജ സംഗീത സംവിധായികയാവുന്നു, ആദ്യ ചിത്രം തമിഴില്‍, ആവേശത്തില്‍ ആരാധകര്‍

മിന്‍മിനി എന്ന തമിഴ് സിനിമയിലൂടെയാണ് ഖദീജ സിനിമയിലേക്ക് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സംഗീത ലോകത്ത് ഏറ്റവും ആരാധകരുള്ള സംഗീതജ്ഞനാണ് എആര്‍ റഹ്മാന്‍. ഇപ്പോള്‍ താരത്തിന്റെ മകള്‍ ഖദീജ റഹ്മാന്‍ സംഗീത സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മിന്‍മിനി എന്ന തമിഴ് സിനിമയിലൂടെയാണ് ഖദീജ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് ഖദീജ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു. 

ചിത്രത്തിന്റെ സംവിധായിക ഹലിദ ഷമീമിന് നന്ദി കുറിച്ചുകൊണ്ടുള്ളതാണ് കുറിപ്പ്. കഴിഞ്ഞുപോയ മാസം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു എന്നാണ് ഖദീജ കുറിക്കുന്നത്. തനിക്ക് പിന്തുണ നല്‍കിയ കുടുംബത്തിനോടും നന്ദി കുറിച്ചു.ഖദീജ മിന്‍മിന്‍ എന്ന സിനിമയ്ക്കായി ഒരുക്കിയ ഗാനങ്ങളെ പ്രശംസിച്ചുകൊണ്ട് സംവിധായിക ഹലിദ ഷമീം എത്തി. 

ഗായിക എന്ന നിലയില്‍ ശ്രദ്ധേയയാണ് ഖദീജ. സ്വന്തം മ്യൂസിക് വിഡിയോയും ഖദീജ പുറത്തിറക്കിയിട്ടുണ്ട്. സംഗീത മാന്ത്രികന്റെ കുടുംബത്തില്‍ മറ്റൊരാള്‍ കൂടി എത്തുന്നത് സിനിമാ ആസ്വാദകരെ ആവേശത്തിലാക്കുകയാണ്. അടുത്തിടെ സംഗീതസംവിധാനത്തിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നതായി സൂചന നല്‍കിക്കൊണ്ട് ഖദീജ എത്തിയിരുന്നു. എസ്തര്‍ അനിലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ ഗൗരവ് കലൈ, പ്രവീണ്‍ കിഷോര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സില്ലു കരിപ്പാട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് ഹലിദ.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി

ഭീകരതയ്ക്കെതിരെ രാഷ്ട്രപതിയുടെ മുന്നറിയിപ്പ്, സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

യുദ്ധവിമാന എന്‍ജിന്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ്; റോള്‍സ് റോയ്‌സുമായി കൈകോര്‍ക്കും

ഓണക്കാലത്ത് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ആശ്വാസം; കര്‍ണാടക ആര്‍ടിസിയുടെ 150 സ്‌പെഷല്‍ സര്‍വീസുകള്‍

'പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് നിരക്കാത്തത്'; രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്