അർജുൻ കപൂറും മലൈകയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

എന്റെ ഉള്ളിൽ എന്തെന്ന് അവൾക്കറിയാം, എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും കണ്ടുപിടിക്കും; മലൈകയെക്കുറിച്ച് അർജുൻ കപൂർ

എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും തന്റെ ഉള്ളിലെന്തെന്ന് മനസിലാക്കാൻ മലൈകയ്ക്കാവും എന്നാണ് അർജുൻ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരങ്ങളാ? അർജുൻ കപൂറും മലൈക അറോറയും ഏറെ നാളായി പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള പ്രായചവ്യത്യാസവും മലൈകയുടെ വിവാഹ മോചനവുമെല്ലാം പ്രണയ ജോഡികളെ വിവാദങ്ങളിൽ നിറച്ചിരുന്നു. ഇപ്പോൾ തന്റെ കാമുകിയുമായുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുകയാണ് അർജുൻ കപൂർ. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും തന്റെ ഉള്ളിലെന്തെന്ന് മനസിലാക്കാൻ മലൈകയ്ക്കാവും എന്നാണ് അർജുൻ പറയുന്നത്. 

എന്റെ കാമുകിക്ക് എന്നെ പൂർണമായി അറിയാം. മോശം ദിവസമാണ് എന്ന കാര്യം ഞാൻ മറച്ചുവെച്ചാല്‍ പോലും അത് അവള്‍ക്ക് കണ്ടുപിടിക്കാനാകും. ഞാൻ നല്ല മാനസികാവസ്ഥയിലാണെങ്കിലും അത് മലൈക അറോറയ്ക്ക് എളുപ്പത്തില്‍ മനസിലാകുമെന്ന് അര്‍ജുൻ കപൂര്‍ പറയുന്നു.

2019 ലാണ് പ്രണയത്തെക്കുറിച്ച് ഇരുവരും ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്നത്. തുടർന്ന് ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഇരുവരും പങ്കുവെക്കാറുണ്ട്. കൂടാതെ സ്പെഷ്യൽ ദിനങ്ങളെല്ലാം ഇരുവരും ഒന്നിച്ചാണ് ആഘോഷിക്കുന്നത്. ഇരുവരുടേയും വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഉടനുണ്ടാവില്ലെന്ന് അർജുൻ വ്യക്തമാക്കിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT