ബോളിവുഡ് നിർമാതാവ് ബോണി കപൂറിന്റെ മകളും നടൻ അർജുൻ കപൂറിന്റെ സഹോദരിയുമായ അൻഷുല കപൂറിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. രോഹൻ തക്കറിനെയാണ് അൻഷുല വിവാഹം കഴിച്ചത്. മുംബൈയിലെ താജ് ലാൻഡ്സ് എന്റിൽ അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ഇപ്പോഴിതാ സഹോദരിയുടെ വിവാഹത്തിന് പിന്നാലെ ആശംസകൾ അറിയിച്ചു കൊണ്ട് വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അർജുൻ. അൻഷുലയ്ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു അർജുന്റെ കുറിപ്പ്. "എന്റെ അൻഷിനോട്, നീ എന്നും എന്റേതായിരിക്കും, പക്ഷേ ഇപ്പോൾ ഞാൻ നിന്നെ പോകാൻ അനുവദിക്കണം.
ഇന്ന് നീ റോഹനോടൊപ്പം പുതിയ യാത്ര ആരംഭിക്കുന്നു, നിന്റെ പുഞ്ചിരി കാണുമ്പോൾ എന്റെ ഹൃദയവും മനസ്സും ആത്മാവും വളരെയധികം സന്തോഷിക്കുന്നു. നിന്റെ വളർച്ച ഞാൻ കണ്ടിട്ടുണ്ട്. ഓരോ ചുവടിലും നമ്മുടെ അമ്മയെ പ്രതിനിധീകരിക്കുന്ന അത്ഭുതകരമായ ഒരു സ്ത്രീയായി നീ മാറിയിരിക്കുന്നു. നീ ഒരിക്കലും വിഷമിക്കേണ്ട, കാരണം അവർ മുകളിലിരുന്ന് എപ്പോഴും നിന്നെ കാണുകയും അനുഗ്രഹിക്കുകയും ചെയ്യും.
ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ട്, എപ്പോഴും നിന്നെ പിന്തുണച്ചു കൊണ്ട്, നിന്റെ പുഞ്ചിരി ഒരിക്കലും മായില്ലെന്ന് ഞാൻ ഉറപ്പാക്കും. സ്നേഹത്തോടെ നിന്റെ അർജുൻ ഭയ്യ".- അർജുൻ കപൂർ കുറിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു അൻഷുലയുടെയും റോഹന്റെയും വിവാഹനിശ്ചയം. നിർമാതാവ് ബോണി കപൂറിന്റെയും ആദ്യ ഭാര്യ മോന ഷൂരി കപൂറിന്റെയും മക്കളാണ് അൻഷുലയും അർജുനും. 2012 ൽ ആണ് മോന കപൂർ അന്തരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates