പിഷാരടി ജയിച്ചപ്പോള്‍ ഉമ്മ വെക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തയാളാണ് ശ്വേത, ഈ കാണിച്ചത് വിശ്വാസ വഞ്ചന: ബീന ആന്റണി

അമ്മയുടെ പ്രതിസന്ധിയില്‍ സഹായിക്കാന്‍ വന്നയാളാണ് പിഷാരടി.
Beena Antony, Ramesh Pisharody and Shwetha Menon
Beena Antony, Ramesh Pisharody and Shwetha Menon
Updated on
2 min read

ശ്വേത മേനോനെതിരെ നടി ബീന ആന്റണി. നടനും എംഎല്‍എയുമായ രമേഷ് പിഷാരടിയെ അവഹേളിക്കാന്‍ ശ്വേതയുടെ ഭാഗത്തു നിന്നുമുണ്ടായ ശ്രമത്തിനെതിരെയാണ് ബീന രംഗത്തെത്തിയിരിക്കുന്നത്. പിഷാരടിയുമായുള്ള ശബ്ദസംഭാഷണം പുറത്ത് വിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് ബീന ആന്റണി പറയുന്നത്. വളരെയധികം ആത്മബന്ധമുള്ളവരായിരുന്നു ശ്വേതയും പിഷാരടിയും. അങ്ങനുള്ളൊരാളുടെ ഓഡിയോ പുറത്ത് വിട്ടത് വിശ്വാസ വഞ്ചനയാണെന്നാണ് ബീന ആന്റണി പറയുന്നത്.

Beena Antony, Ramesh Pisharody and Shwetha Menon
'അക്ഷയ് കുമാര്‍ വരുന്നത് വരെ ബാത്ത് റൂമില്‍ പോകരുത്'; സോനം കാത്തിരുന്നത് 20 മിനിറ്റ്; നടന്മാരെ ഭയമാണെന്ന് കൃതി

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ബീനയുടെ പ്രതികരണം. സംഭവത്തില്‍ തന്റെ ശക്തമായ എതിര്‍പ്പും വിയോജിപ്പും അറിയിക്കുകയാണെന്നും പറഞ്ഞ ബീന ശ്വേതയുടെ ഭരണസമിതിയെ ഇനി എങ്ങനെയാണ് വിശ്വസിക്കുകയെന്നും ചോദിക്കുന്നു. ആ വാക്കുകളിലേക്ക്:

പിഷാരടി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമ്മുടെ കൂടെ നിന്നയാളാണ്. ഇപ്പോള്‍ നല്ലൊരു പൊസിഷനില്‍ നില്‍ക്കുകയാണ്. മികച്ച ജനപിന്തുണയോടെ എംഎല്‍എ ആയ ആളാണ്. ഞങ്ങള്‍ക്കൊക്കെ അഭിമാനം ഉള്ളയാളാണ്. അമ്മയുടെ പ്രതിസന്ധിയില്‍ സഹായിക്കാന്‍ വന്നയാളാണ് പിഷാരടി. ഏറ്റവും അടുത്ത സൗഹൃദമുള്ള രണ്ട് പേരാണ് അവര്‍. അങ്ങനെയുള്ളയാളുമായുള്ള സംസാരം ഇങ്ങനെ പുറത്തുവിട്ട് പിഷാരടിയെ പോലൊരാളെ വേദനിപ്പിച്ചതിലും മോശമാക്കിയതിലും ഞാന്‍ എന്റെ ദുഖം രേഖപ്പെടുത്തുകയാണ്. വളരെ മോശമായിപ്പോയി. ശ്വേത കാണിച്ചത് വിശ്വാസ വഞ്ചനയാണ്. ഒരിക്കലും ഇത് ചെയ്യാന്‍ പാടില്ലായിരുന്നു.

എത്രയോ ആത്മബന്ധമുള്ള ആള്‍ക്കാരാണ് അവര്‍. പിഷാരടി ജയിച്ചപ്പോള്‍ പിഷാരടിയെ ഉമ്മ വെക്കുന്ന ഫോട്ടോ പങ്കുവച്ചാണ് ശ്വേത സന്തോഷം അറിയിച്ചത്. അത്രയും ആത്മബന്ധമുള്ളവരായിരുന്നു. അങ്ങനെയുള്ളപ്പോള്‍ അത് പുറത്ത് വിട്ടപ്പോള്‍ ശ്വേത ആലോചിക്കണമായിരുന്നു. ആ മനുഷ്യനെ എത്രമാത്രം ബാധിക്കുമെന്ന്. രാഷ്ട്രീയമായി ഇത്ര ഇമേജുള്ള ഒരാളെക്കുറിച്ച് എന്ത് മോശമായിട്ടാണ് ഇപ്പോള്‍ ആളുകള്‍ സംസാരിക്കുന്നത്. ആ അവസ്ഥയിലേക്ക് ഒരിക്കലും പിഷാരടിയെ എത്തിക്കരുതരുതായിരുന്നു. അതില്‍ ഞാന്‍ ശ്വേതയോട് ശക്തമായി പ്രതിഷേധിക്കുന്നു.

അതോടൊപ്പം അവസാന നിമിഷം വന്ന് ശ്വേത വന്ന് ഞാന്‍ രാജി വച്ചിട്ടില്ല, ഞങ്ങളുടെ ഭരണം ഇനിയും തുടരുമെന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഇനി എങ്ങനെ പിന്തുണയ്ക്കാനാണ്? നിങ്ങള്‍ ഇങ്ങനൊക്കെ ചെയ്യുമ്പോള്‍ നിങ്ങളിലുള്ള വിശ്വാസം പിന്നേയും പോവുകയാണ്. നിങ്ങള്‍ക്കിടയില്‍ സംഭവിച്ചത് വെളിയില്‍ വന്നിടത്താണ് നിങ്ങള്‍ക്ക് പരാജയം സംഭവിച്ചത്. ശ്വേത തന്നെയല്ലേ ഈ ചെയ്തിരിക്കുന്നത്. എന്ത് ന്യായമാണ് ശ്വേതയ്ക്ക് പറയാനുള്ളത്. എന്റെ വ്യക്തിപരമായ എതിര്‍പ്പ് അറിയിക്കുകയാണ്. എനിക്ക് ഒരു തരത്തിലും യോജിക്കാനാകില്ല. പിഷാരടിയോട് ചെയ്തത് വലിയൊരു തെറ്റായിപ്പോയി.

ഈ ഒരു സംഭവത്തെ എല്ലാവരും വളരെയധികം വേദനയോടെയാണ് നോക്കിക്കാണുന്നത്. ഇനി 'അമ്മ'യുടെ പോക്ക് എങ്ങോട്ടാണെന്ന് എല്ലാവര്‍ക്കും ആശങ്കയുണ്ട്. 'അമ്മ' എന്ന സംഘടനയെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാനും നയിക്കാനും ശക്തമായിട്ടുള്ള നമ്മുടെ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ഒക്കെ മുന്‍പന്തിയിലേക്ക് ഇറങ്ങണം. ഇത് ഞങ്ങളുടെ ഒരു വിനീതമായ അഭ്യര്‍ഥന ആണ്. നമ്മളുടെ അമ്മയെ രക്ഷിക്കാന്‍ നിങ്ങളൊക്കെ തന്നെ മുന്നില്‍ ഉണ്ടാവണം. നന്ദി.'

Beena Antony, Ramesh Pisharody and Shwetha Menon
'കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നു; രണ്ട് മാസം വീടിന് പുറത്തിറങ്ങിയില്ല, മാനസികമായി തകര്‍ന്നു'; വെളിപ്പെടുത്തി രേവ
Beena Antony, Ramesh Pisharody and Shwetha Menon
'സ്ത്രീകളെ മനുഷ്യരായി പോലും അവർ കരുതുന്നില്ല, ഇതൊന്നും ചെയ്യാതെ പുരുഷൻമാരുടെ സ്വഭാവം മാറില്ല'; അധിക്ഷേപത്തിന് മറുപടിയുമായി ദിവ്യ ഉണ്ണി
Beena Antony, Ramesh Pisharody and Shwetha Menon
'മുരുകൻ ജനിച്ചത് തമിഴ്നാട്ടിൽ അല്ല'; ജൂനിയർ എൻടിആർ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം, നിരോധിക്കണമെന്ന് ആവശ്യം
Summary

Beena Antony says Shwetha Menon cheated Ramesh Pisharody by sharing their phone call.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shwetha Menon, Ramesh Pisharody
Beena Antony, Mohanlal
Beena Antony
Beena Antony
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com