Arjun Sarja, Vijay ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ആ ഒരു ആകാംക്ഷ എനിക്കുമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് നടൻ അർജുൻ സർജ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് വൈറലായി മാറിയിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ്‍യെ കണ്ടുമുട്ടിയതിന്റെ സന്തോഷവും അർജുൻ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിജയ്‍യെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.

'ബ്ലാസ്റ്റ്' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും പോലെ പുതിയ സർക്കാരിനെ താനും ആകാംക്ഷയോടെയാണ് നോക്കി കാണുന്നതെന്നും മുഖ്യമന്ത്രി വിജയ്‌യിൽ തനിക്കേറെ വിശ്വാസമുണ്ടെന്നും അർജുൻ പറഞ്ഞു.

"ഒരു സാധാരണക്കാരൻ എന്ന നിലയിൽ പറയുകയാണെങ്കിൽ തമിഴ്നാട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഒരുപാട് കാര്യങ്ങളുണ്ട്. തമിഴ്നാട് എന്ന സംസ്ഥാനം എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ ഒരുപാട് ഇംപ്രൂവ് ആകാനുണ്ട്. അതിപ്പോൾ തമിഴ്നാട് മാത്രമല്ല, ഇന്ത്യയിലെ വ്യവസ്ഥിതി തന്നെ മാറേണ്ടതുണ്ട്. ചെറിയ കാര്യങ്ങൾ ഉൾപ്പെടെ ഒരുപാട് മാറാനുണ്ട്. ജനങ്ങളെ പറ്റി ചിന്തിക്കണം.

ഇപ്പോഴത്തെ ​ഗവണമെന്റിൽ എനിക്ക് സന്തോഷമുണ്ട്. പുതിയൊരു സർക്കാർ എന്താണ് ചെയ്യാൻ പോകുന്നത് എന്ന കാര്യത്തിൽ ജനങ്ങൾക്ക് ഒരു ആകാംക്ഷയുണ്ടാകില്ലേ. ആ ഒരു ആകാംക്ഷ എനിക്കുമുണ്ട്. വിജയ് സാർ അത് വ്യത്യസ്തമായി ചെയ്യും എന്നൊരു വിശ്വാസം എനിക്കുണ്ട്. നന്നായിരിക്കും. അദ്ദേഹം വളരെ കുറച്ച് സംസാരിക്കുന്ന ഒരാളാണ്. ലിയോയിൽ നമ്മൾ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

ആ സമയത്ത് അദ്ദേഹവുമായി സംസാരിച്ചിരുന്നു. അതൊരു നല്ല സമയമായിരുന്നു. ആ സമയത്ത് തന്നെ എനിക്കറിയാമായിരുന്നു. ചില ആളുകൾ ഭയങ്കരമായി ചിന്തിക്കും. അവർ ഭയങ്കര സൈലന്റ് ആയിരിക്കും. പക്ഷേ ഒരുപാട് കാര്യങ്ങളെ കുറിച്ച് അവർ ചിന്തിച്ചു കൊണ്ടിരിക്കും. അതുപോലെയാണ് വിജയ്. എന്തായാലും നല്ല കാര്യങ്ങൾ നടക്കും.

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആ​ഗ്രഹം അദ്ദേഹത്തിനുണ്ട്. വരുമ്പോഴേ ചെയ്യാൻ പോകുന്ന എല്ലാ വിഷയത്തെക്കുറിച്ചും ആരും പറയാറില്ല. ഞാൻ ഇതാണ് ചെയ്യാൻ പോകുന്നത് എന്ന് ആരെങ്കിലും പറയുമോ?. വന്നതിന് ശേഷം മാത്രമേ ചെയ്യുകയുള്ളൂ. അതുപോലെ അദ്ദേഹം ഇപ്പോൾ വന്നു.

അധികം വൈകാതെ അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമെന്ന വിശ്വാസം എനിക്കുണ്ട്. കാരണം അദ്ദേഹത്തിന്റെ കയ്യിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ എണ്ണമുണ്ട്. വലിയ ഒരു പൊസിഷനിലാണ് അദ്ദേഹം വന്നിരിക്കുന്നത്. ഒരു അഴിമതിക്കോ ഒന്നും ഇടമില്ലാതെയാണ് വന്നിരിക്കുന്നത്".- അർജുൻ സർജ പറഞ്ഞു.

Arjun Sarja talks about Tamil Nadu CM Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കോട്ടയത്ത് ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും നിരോധനം

SCROLL FOR NEXT