

നടൻ അജിത് കുമാറിന്റെ അമ്മ മോഹിനിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രിയും നടനും അജിത്തിന്റെ സുഹൃത്തുമായ വിജയ്. അജിത്തിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് വിജയ് എക്സിൽ കുറിച്ചു. "പ്രിയ സുഹൃത്ത് അജിത് കുമാറിന്റെ മാതാവ് ശ്രീമതി മോഹിനി അമ്മയുടെ വിയോഗ വാർത്തയറിഞ്ഞ് അങ്ങേയറ്റം ദുഃഖിക്കുന്നു.
പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും നെടുംതൂണായിരുന്ന അമ്മയെ നഷ്ടപ്പെട്ട് വേദനിക്കുന്ന സുഹൃത്ത് ശ്രീ അജിത് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു".- വിജയ് കുറിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അജിത്തിന്റെ അമ്മ മരിച്ചത്. 85 വയസായിരുന്നു. ചെന്നൈ പാലവാക്കത്തെ വസതിയിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. അമ്മയുടെ വിയോഗ വാർത്തയറിഞ്ഞ് ദുബായിലായിരുന്ന അജിത് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചത്. അജിത്തിന്റെ മാതാവിന്റെ വിയോഗത്തിൽ തമിഴ് സിനിമാ ലോകത്തുനിന്നും രാഷ്ട്രീയ രംഗത്തുനിന്നും നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates