അർനോൾഡ് ഷ്വാസ്നെ​ഗർ തന്‍റെ ഓമന നായകള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാം
Entertainment

നായകൾക്ക് കൊടുക്കുന്ന കുക്കീസ് ആണ് പേരക്കുട്ടികൾക്കും ഇഷ്ടം; വെളിപ്പെടുത്തി അർനോൾഡ്

പേരക്കുട്ടികൾ വീണ്ടും വീണ്ടും കുക്കീസ് ആവശ്യപ്പെട്ടെന്നും അർനോൾഡ് ഓർത്തെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് ആരാധകരുടെ ആക്ഷൻ ഹീറോയാണ് അർനോൾഡ് ഷ്വാസ്നെ​ഗർ. കാലിഫോർണിയ മുൻ​ ​ഗവർണർ കൂടിയായ അദ്ദേഹം മൃ​ഗങ്ങളെ വളർത്താൻ ഏറെ ഇഷ്ടമാണ്. അടുത്തിടെ ജിമ്മി ഫാളൻ അവതരിപ്പിക്കുന്ന ദ ടുനൈറ്റ് ഷോ എന്ന പരിപാടിയിൽ വളർത്തു മൃ​ഗങ്ങളെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

മൂന്ന് നായ്ക്കളേയും രണ്ട് കുതിരകളേയും ഒരു പന്നിയേയുമാണ് അർനോൾഡ് വീട്ടിൽ ഓമനിച്ചു വളർത്തുന്നത്. ലുലു, വിസ്കി എന്നാണ് കുതിരകളുടെ പേര്. ഇരുവർക്കും ഓട്ട്മീൽ കുക്കീസാണ് നൽകുന്നത്. ഓട്സും തേനും പഴവുമെല്ലാം ചേർത്ത് വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ് ഇവ. പിന്നീട് നായകൾക്കും പന്നിക്കും കുക്കീസ് വളരെ ഇഷ്ടമായെന്ന് മനസിലാക്കിയപ്പോൾ അവർക്കും അതു തന്നെ കൊടുക്കാൻ തുടങ്ങി.

പിന്നീടൊരിക്കൽ മകൾ കാതറീൻ അവളുടെ മക്കളായ ലൈലയേയും എലോയിസിനേയും ഒരിക്കൽ കാലിഫോർണിയയിലെ തന്റെ വീട്ടിൽ കൊണ്ടുവന്നപ്പോൾ വളർത്തുമൃ​ഗങ്ങൾക്ക് കൊടുക്കാനായി ഉണ്ടാക്കിയ കുക്കീസ് അവർക്ക് ഇഷ്ടമായി. പെരക്കുട്ടികൾ വീണ്ടും വീണ്ടും കുക്കീസ് ആവശ്യപ്പെട്ടെന്നും അർനോൾഡ് ഓർത്തെടുത്തു. തന്റെ വളർത്തുമൃ​ഗങ്ങൾക്കൊപ്പം കളിക്കാൻ പേരക്കുട്ടികൾക്ക് വളരെയിഷ്ടമാണെന്നും അർനോൾഡ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT