ഫോട്ടോ: ട്വിറ്റർ 
Entertainment

വീട്ടു ജോലിക്കാരിയിൽ കുഞ്ഞ്, ഡിവോഴ്സ് ഫയൽ ചെയ്തത് 10 വർഷം മുൻപ്; അർണോള്‍ഡ് ഷ്വാര്‍സനെഗറും മരിയ ഷിവറും വേർപിരിഞ്ഞു

വീട്ടു ജോലിക്കാരിയിൽ തനിക്ക് കുട്ടിയുണ്ടായി എന്ന് അർണോൾഡ് തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് മരിയ ഡിവോഴ്സിന് ഫയൽ ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് താരം അർണോള്‍ഡ് ഷ്വാര്‍സനെഗറും മരിയ ഷിവറും വിവാഹമോചിതരായി. 2011 മുതൽ ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹമോചനത്തിന് ഫയൽ ചെയ്ത് പത്ത് വർഷങ്ങൾക്ക് ശേഷമാണ് കോടതി നടപടി. 35 വർഷത്തെ വിവാഹബന്ധമാണ് ഇതോടെ അവസാനിച്ചത്. 

ജീവനക്കാരിയെ ​ഗർഭിണിയാക്കിയ

1986 ലായിരുന്നു അര്‍ണോള്‍ഡും മരിയയും വിവാഹിതരായത്. ഇവരുടെ വീട്ടു ജോലിക്കാരിയിൽ തനിക്ക് കുട്ടിയുണ്ടായി എന്ന് അർണോൾഡ് തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് മരിയ ഡിവോഴ്സിന് ഫയൽ ചെയ്തത്. കോടതിയിലോ പൊതുവേദിയിലോ പരസ്പരം ആരോപണങ്ങൾ നടത്താതെയാണ് ഇവരുടെ വേർപിരിയൽ. നാലു മക്കളും ഇപ്പോൾ മുതിർന്നതിനാൽ കുട്ടികളുടെ സംരക്ഷണ ചുമതല സംബന്ധിച്ച് കരാർ ഇല്ല. ഫിനാൻഷ്യൽ സെറ്റിൽമെന്റ് സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. 

ബോഡി ബിൽഡിങ്ങിൽ പ്രശസ്തി നേടിയതിനു പിന്നാലെയാണ് അർണോൾഡ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ടെർമിനേറ്റർ വലിയ വിജയമായിരുന്നു. അതിനു പിന്നാലെയാണ് കാലിഫോർണിയ ​ഗവർണറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് ജീവനക്കാരിയെ ​ഗർഭിണിയാക്കിയെന്ന് അർണോൾഡ് തുറന്നു സമ്മതിച്ചത്. കാതറിന്‍, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫര്‍ എന്നിവരാണ് മക്കൾ. മാധ്യമപ്രവർത്തകയാണ് മരിയ ഷിവര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT