ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
Entertainment

'മനുഷ്യനെ കോംപ്ലക്സ് അടിപ്പിക്കാനായിട്ട്‌'; ഉണ്ണി മുകുന്ദൻ മലയാളത്തിലെ ബോളിവുഡ് സ്റ്റാർ എന്ന് അരുൺ ​ഗോപി 

ശരീരഭാരം കുറച്ച് താരം നടത്തിയ പുതിയ ബോഡി ട്രാൻസ്ഫർമേഷനാണ് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ മസിലളിയൻ എന്ന് ആരാധകർ വിളിക്കുന്ന നടൻ ഉണ്ണി മുകുന്ദന്റെ പുത്തൻ മേക്കോവറിലുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മേപ്പടിയാൻ എന്ന ചിത്രത്തിന് വേണ്ടി 20 കിലോ കൂട്ടിയ താരം ശരീരഭാരം കുറച്ച് നടത്തിയ പുതിയ ബോഡി ട്രാൻസ്ഫർമേഷനാണ് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്. 

ലോക്ഡൗൺ കാലത്താണ് താരം വീണ്ടും സ്ഥിരമായ ഫിറ്റ്നസ് ക്രമത്തിലേക്ക് മാറിയത്. ഉണ്ണിയുടെ ലുക്കിനെ വാഴ്ത്തി സംവിധായകൻ അരുൺ‌ ​ഗോപിയുടെ പോസ്റ്റും എത്തി. 'മനുഷ്യനെ കോംപ്ലക്സ് അടിപ്പിക്കാനായിട്ടു... പറയാതെ വയ്യ മലയാളത്തിനും ഉണ്ടൊരു ബോളിവുഡ് സ്‌റ്റാർ' എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്.

അരുൺ ​ഗോപിയുടെ പോസ്റ്റിന് ഇരുവരും ഒന്നിച്ചുള്ള ആക്ഷൻ സിനിമ വേണമെന്ന ആവശ്യവുമായാണ് ആരാധകർ എത്തിയിരിക്കുന്നത്. 'ഉണ്ണി മുകുന്ദൻ - അരുൺ ഗോപി ടീമിന്റെ ഒരു പക്കാ ആക്ഷൻ ത്രില്ലർ ചിത്രം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാമോ ?', 'രണ്ടാളും ഒരു കിടു ആക്ഷൻ മൂവി ചെയ്യ്', എന്നിങ്ങനെയാണ് കമന്റുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും