അരുന്ധതി നായര്‍, സഹോദരി ആരതി നായര്‍ ഇന്‍സ്റ്റഗ്രാം
Entertainment

'സിനിമാക്കാര്‍ വിളിച്ചുപോലുമില്ല, സോഷ്യല്‍മീഡിയയില്‍ ക്രൂരമായ ട്രോളുകള്‍'

ചികിത്സാ സഹായത്തിന് വേണ്ടി തുടങ്ങിയ ധനസമാഹാര ക്യാമ്പയിന്‍ തട്ടിപ്പാണെന്ന തരത്തിലാണ് പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് താരം. അതിനിടെ താരത്തിന്‍റെ ആശുപത്രി ചികിത്സയ്ക്ക് ധനസഹായം അഭ്യര്‍ഥിച്ച് കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ കുടുംബത്തിനെതിരെ ക്രൂരമായ ട്രോളുകളാണ് സോഷ്യമീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് അരുന്ധതിയുടെ സഹോദരി ആരതി പറഞ്ഞു.

'വെറ്റിലേറ്ററില്‍ എന്‍റെ സഹോദരി ജീവന് വേണ്ടി പേരാടിക്കൊണ്ടിരിക്കുകയാണ്. അവളുടെ ചികിത്സാ സഹായത്തിന് വേണ്ടി തുടങ്ങിയ ധനസമാഹാര ക്യാമ്പയിന്‍ തട്ടിപ്പാണെന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഞങ്ങള്‍ക്കെതിരെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്'- ആരതി പറഞ്ഞു.

അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ആശുപത്രി ചെലവും ശസ്ത്രക്രിയയുമായി നല്ലൊരു തുകയാകുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹായവും വേണമെന്നും ആരതി പറഞ്ഞു

തമിഴ് സിനിമ-സീരിയല്‍ മേഖലയിലൂടെയാണ് അരുന്ധതി അഭിനയരംഗത്ത് സജീവമാകുന്നത്. എന്നാല്‍ അപകടം സംഭവിച്ചിച്ച് ഇതുവരെ തമിഴ് സിനിമ-സീരിയല്‍ രംഗത്ത് നിന്ന് ഒരാള്‍ പോലും താരത്തിന്‍റെ ആരോഗ്യനില അന്വേഷിച്ച് വിളിച്ചില്ലെന്ന് നടിയും സുഹൃത്തുമായ രമ്യ ജോസഫ് പറഞ്ഞു. അരുന്ധതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞ് നിരവധി സന്ദേശങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ പലരും താരത്തിന്‍റെ ആരോഗ്യവിവരം അറിയുന്നതിലും മറ്റ് സെലിബ്രിറ്റികളുടെ നമ്പര്‍ തിരക്കാനാണ് വിളിക്കുന്നതെന്നും രമ്യ കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ മാര്‍ച്ച് 14നാണ് അരുന്ധതിയും സഹോദരനും സഞ്ചരിച്ച സ്കൂട്ടര്‍ വീടിന് സമീപം അപകടത്തില്‍ പെടുന്നത്. ഗുരുതരമായി പരിക്കേറ്റ അരുന്ധതിയെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്‍റെ ചികിത്സയ്ക്ക് ധനസഹായം അഭ്യര്‍ഥിച്ച് സുഹൃത്ത് സുഹൃത്തും നടിയുമായ ഗോപിക അനില്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ഥന നടത്തിയിരുന്നു.

2018ല്‍ പുറത്തിറങ്ങിയ 'ഒറ്റയ്‌ക്കൊരു കാമുകന്‍' എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. തമിഴ്, മലയാളം സിനിമകളില്‍ സജീവമായ അരുന്ധതി നായര്‍ വിജയ് ആന്റണിയുടെ 'സൈത്താന്‍' എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'പോര്‍കാസുകള്‍' ആണ് അവസാനമായി അഭിനയിച്ച ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT