Arvind Swamy, Anna വിഡിയോ സ്ക്രീൻഷോട്ട്
Entertainment

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

യഥാർഥത്തിൽ ആ പേരിലുള്ള ഒരു സിനിമ ഞാൻ ചെയ്യാമെന്ന് ഏറ്റിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'ബെത്‍ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിന് പിന്നാലെ മലയാളികൾക്കിടയിൽ 'അന്ന' എന്ന സിനിമ വീണ്ടും ചർച്ചയായി മാറിയിരുന്നു. 'അന്ന'യിലെ 'യവന കഥയിൽ നിന്നു വന്ന ഇടയകന്യകേ...' എന്ന ​ഗാനമാണ് വീണ്ടും തരം​ഗമായി മാറിയത്. വർഷങ്ങൾക്ക് മുൻപ് ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിൽ അരവിന്ദ് സ്വാമിയായിരുന്നു നായകൻ.

എന്നാൽ സിനിമ ചിത്രീകരണം നടക്കാതെ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ ഇങ്ങനെയൊരു സിനിമ താൻ ചെയ്യാമെന്ന് ഏറ്റിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അരവിന്ദ് സ്വാമി. ശിവാജി ഗണേശന്റെ മകനും നടനുമായ രാംകുമാറിന്റെ ട്രൂലി റാം എന്ന പോഡ്കാസ്റ്റിലാണ് അന്ന എന്ന ചിത്രത്തെക്കുറിച്ച് അരവിന്ദ് സ്വാമി വെളിപ്പെടുത്തിയത്.

'ബെത്‌ലഹേം കുടുംബ യൂണിറ്റി'നെക്കുറിച്ചും ആ സിനിമയിൽ 'അന്ന'യിലെ പാട്ട് ഉൾപ്പെടുത്തിയതിനെക്കുറിച്ചുമാണ് രാംകുമാർ ചോദിച്ചത്. ഇതിനുള്ള മറുപടിയായാണ് 'അന്ന' എന്ന പേരിൽ ഒരു ചിത്രം താൻ കമ്മിറ്റ് ചെയ്തിരുന്നില്ലെന്ന് അരവിന്ദ് സ്വാമി വെളിപ്പെടുത്തിയത്. തന്റെ പേര് പറഞ്ഞ് ആരാണ് 'അന്ന' എന്ന ചിത്രത്തിന്റെ നിർമാതാക്കളെ സമീപിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"യഥാർഥത്തിൽ ആ പേരിലുള്ള ഒരു സിനിമ ചെയ്യാമെന്ന് ഞാൻ കരാർ ഏറ്റിരുന്നില്ല. എന്തോ ഒരു കമ്മ്യൂണിക്കേഷൻ പ്രശ്നം അക്കാലത്ത് നടന്നിരുന്നു. എന്റെ പേരിൽ ആരാണ് ആ സിനിമയുടെ അണിയറപ്രവർത്തകരെ ബന്ധപ്പെട്ടതെന്ന് അറിയില്ല. ഞാൻ ആ സിനിമയുടെ കഥ കേട്ടിട്ടില്ല. എനിക്ക് ആ സിനിമയുമായി യാതൊന്നും അറിയില്ല.

ആ സമയത്ത് ഞാൻ ഈ ഇൻഡസ്ട്രിയിൽ പുതിയ ആളായിരുന്നു. 'അന്ന' എന്ന സിനിമ ഞാൻ ചെയ്യുമെന്ന് പറഞ്ഞ് ആരാണ് അവരോട് സംസാരിച്ചതെന്ന് അറിയില്ല. ഞാൻ ആ സിനിമ ചെയ്യുമെന്ന് അവർ സ്വയം കരുതിയതാണോയെന്നും അറിയില്ല. ആ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടേയില്ല".- അരവിന്ദ് സ്വാമി പറഞ്ഞു.

'യവനകഥയിൽ നിന്നുവന്ന...' എന്ന ഗാനം വലിയ ഹിറ്റാണല്ലോ എന്ന് പറഞ്ഞപ്പോൾ താൻ അങ്ങനെ കേട്ടു എന്നായിരുന്നു അരവിന്ദ് സ്വാമിയുടെ മറുപടി. അടുത്തിടെ ചിത്രം വീണ്ടും തുടങ്ങുമെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപാടം അറിയിച്ചിരുന്നു. അരവിന്ദ് സ്വാമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾ നിറയുകയാണ്. 'ജോഷി ചതിച്ച് ആശാനെ' എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Arvind Swamy talks about Anna movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ

ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; ജന്തര്‍ മന്തര്‍ വീണ്ടെടുക്കുമെന്ന് രാഹുല്‍