Ananthan Kaadu SM.COM
Entertainment

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

മുരളി ഗോപി, നിഖില വിമല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

'ടിയാന്‍' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന മലയാള ചിത്രം 'അനന്തന്‍ കാട്' സിനിമയുടെ ട്രെയ്ലര്‍ പുറത്ത്. ആക്ഷനും, ഡ്രാമയും സെന്റിമെന്റ്‌സും കലര്‍ന്ന ഒരു പക്കാ പൊളിറ്റിക്കല്‍ ചിത്രമാകും ഇതെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്.

നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ആര്യ നായകനായെത്തുന്ന ചിത്രമാണ് 'അനന്തന്‍ കാട്'. മുരളി ഗോപി, നിഖില വിമല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ മലയാളത്തിലും തമിഴിലുമാണ് ചിത്രമൊരുക്കുന്നത്. ജൂണ്‍ 25 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത് എന്ന് ട്രെയ്ലര്‍ സമര്‍ത്ഥിക്കുന്നു. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍ എത്തുന്നത്.

ഗോകുലം ഗോപാലന്‍, ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 'അനന്തന്‍ കാട് 'ജൂണ്‍ 25 ന് ബിഗ് ഡ്രീംസ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ഇന്ദ്രന്‍സ്, ദേവ് മോഹന്‍, അപ്പാനി ശരത്, വിജയരാഘവന്‍, ശാന്തി, റെജീന കാസാന്‍ഡ്ര, സാഗര്‍ സൂര്യ, പുഷ്പ സിനിമയിലെ സുനില്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് യുവ നിര്‍വഹിക്കുന്നു.

എഡിറ്റര്‍: രോഹിത് വി എസ് വാരിയത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെയിന്‍ പോള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍: ആര്‍. ശക്തി ശരവണന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍: ബിനോയ് സദാശിവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍: അരുണ്‍ എസ് മണി, ഗാനരചന: മുരളി ഗോപി,

ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കര്‍, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ് എം ടി, ഫിനാന്‍സ് കണ്‍ട്രോളര്‍: എം എസ് അരുണ്‍, വിഎഫ്എക്‌സ്: ടിഎംഇഎഫ്എക്‌സ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, സ്റ്റില്‍സ്: റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്‌നര്‍: ഡ്രീം ബിഗ് ഫിലിംസ്.

Ananthan Kaadu Trailer is out. Arya to make a steller comeback to malayalam with the action thriller.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ 'സമനില തെറ്റാതെ' കരകയറി

SCROLL FOR NEXT