ആര്യന്‍ ഖാന്‍ ജയിലിനു പുറത്തേക്ക് /വിഡിയോ ദൃശ്യം 
Entertainment

ആര്യന്‍ ഖാന് മോചനം, സ്വീകരിക്കാന്‍ ഷാറൂഖ് ജയില്‍ കവാടത്തില്‍-വിഡിയോ

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ച ആര്യന്‍ ഖാന്‍ ഇന്നു രാവിലെ പതിനൊന്നോടെയാണ് ആര്‍തര്‍ റോഡ് ജയിലില്‍നിന്ന പുറത്തിറങ്ങിയത്. ആര്യനെ കൊണ്ടുപോവാന്‍ പിതാവ് ഷാറൂഖ് ഖാന്‍ നേരത്തെ ജയില്‍ കവാടത്തില്‍ എത്തിയിരുന്നു. 

ജാമ്യം അനുവദിച്ചതിന്റെ രേഖകള്‍ കൃത്യസമയത്ത് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിക്കാന്‍ അഭിഭാഷകര്‍ക്ക് കഴിയാതിരുന്നതിനാലാണ് ആര്യന് ഇന്നലെ പുറത്തിറങ്ങുന്നതിനു തടസ്സമായത്. ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. 

ലഹരിമരുന്ന് കേസ്

കോടതി നടപടികള്‍ നാലുമണിയോടെ പൂര്‍ത്തിയായെങ്കിലും ജാമ്യത്തിന്റെ പകര്‍പ്പ് അഞ്ചരയ്ക്ക് മുമ്പ് ജയിലില്‍ എത്തിക്കണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജയില്‍മോചനം ഒരു ദിവസം വൈകിയത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ജാമ്യം ലഭിച്ചതിന്റെ രേഖകള്‍ 5.30നകം ഹാജരാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് പാലിക്കാന്‍ സാധിച്ചില്ല. ആര്യന്‍ ഖാനെ ഇന്ന് ജയിലില്‍ നിന്ന് മോചിക്കാന്‍ സാധിക്കില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

ജാമ്യം നിന്നത് ജുഹി ചൗള

അതിനിടെ ആര്യനു വേണ്ടി നടി ജൂഹി ചൗള ആള്‍ജാമ്യം നിന്നു. 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടു പോകരുത് , പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം അനുവദിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT