ജെ ദേവിക ഫോട്ടോ:വിന്‍സെന്‍റ് പുളിക്കല്‍
Entertainment

ബിരിയാണിയില്‍ കനി അഭിനയിച്ചത് ആലോചിക്കാതെ, വയസുകാലത്ത് ഫാസിസ്റ്റിന് വേണ്ടി സിനിമ ചെയ്‌തെന്ന തോന്നലുണ്ടാകരുത്: ജെ ദേവിക

''ആ കുട്ടി നാസിസ്റ്റ് ആണെന്ന ബോധത്തോടുകൂടി അതിലെടുത്ത് ചാടിയതല്ലല്ലോ. അതിനെക്കുറിച്ച് വേണ്ടത്ര ആലോചിക്കാതെയാണ് എടുത്ത് ചാടിയത്''

Author : സമകാലിക മലയാളം ഡെസ്ക്

ബിരിയാണി എന്ന സിനിമയില്‍ കനി കുസൃതി അഭിനയിച്ചത് വേണ്ടത്ര ആലോചിക്കാതെയാണെന്ന് ആക്ടിവിസ്റ്റ് ജെ ദേവിക. നാസി ആണെന്ന ബോധ്യത്തോടെയല്ലല്ലോ കനി അതില്‍ അഭിനയിച്ചത്. നടിയെന്ന നിലയില്‍ ഏത് വേഷം ചെയ്യുന്നതുകൊണ്ടും തെറ്റൊന്നും ഇല്ലെന്നും എന്നാല്‍ വയസുകാലത്ത് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഫാസിസ്റ്റിന് വേണ്ടി സിനിമ ചെയ്‌തെന്ന തോന്നലുണ്ടാകരുതെന്നും ജെ ദേവിക പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എക്‌സ്പ്രസ്സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു ജെ ദേവിക.

കനി എനിക്ക് വേണ്ടപ്പെട്ട കുട്ടിയാണ്. കനിയോട് തന്നെ അക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. വയസുകാലത്ത് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഫാസിസ്റ്റിന് വേണ്ടി സിനിമ ചെയ്തുവെന്ന് തോന്നല്‍ ഉണ്ടാവരുത്. എനിക്ക് അത്രേയുള്ളൂ. ഇതേ യുക്തിയായിരിക്കും നാസി കാലത്ത് ലെനി റെയ്‌സണ്‍ സാലിന്റെയൊക്കെ സിനിമയില്‍ പങ്കെടുത്ത ആളുകള്‍ ചിന്തിച്ചിട്ടുണ്ടാവുക. തങ്ങള്‍ക്ക് ഒരു ജോലിയല്ലേ, അത് ചെയ്താലെന്താ എന്നായിരിക്കും അവര്‍ ചിന്തിക്കുക. പക്ഷേ, നാസിസത്തിന്റെ കാലം കഴിയുമ്പോള്‍ നാസി പദ്ധതിയില്‍ നമുക്കതിലൊരു കൈയുണ്ടായിരുന്നു എന്ന് വന്നാല്‍ നല്ലതല്ലല്ലോ. ആ കുട്ടി നാസിസ്റ്റ് ആണെന്ന ബോധത്തോടുകൂടി അതിലെടുത്ത് ചാടിയതല്ലല്ലോ. അതിനെക്കുറിച്ച് വേണ്ടത്ര ആലോചിക്കാതെയാണ് എടുത്ത് ചാടിയത്. നടിയെന്ന നിലക്ക് ഒരു വേഷം ചെയ്യുന്നതുകൊണ്ട് ഒരു തെറ്റുമില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫാസിസ്റ്റ് പറയുന്നതുപോലെ അഭിനയിച്ചാല്‍ മാത്രമേ എനിക്കുണ്ടാവുകയുള്ളൂ എന്നുണ്ടെങ്കില്‍ അത് ഞാന്‍ വേണ്ടെന്ന് വെക്കും. ആ കുട്ടി അത് ചിന്തിക്കാതെ പോയി പെട്ടതാണ്. ഇടക്ക് കുറച്ച് സ്ത്രീകള്‍ സിനിമയില്‍ വന്നിട്ടുണ്ടായിരുന്നു. ഇപ്പോള്‍ അതില്‍ കുറവ് വന്നതായി തോന്നാറുണ്ട്. സിനിമയില്‍ ഉയര്‍ന്ന തട്ടില്‍ മാത്രമല്ല എല്ലാ തട്ടിലും സ്ത്രീകള്‍ വരണം. ഇപ്പോള്‍ സിനിമയില്‍ അത്ര സുന്ദരിമാരൊന്നും അല്ല അഭിനയിക്കുന്നത്. മേക്കപ്പിട്ടാല്‍ ഏത് സ്ത്രീക്കും സുന്ദരിയാവാം. നമ്മുടെ വീടിനടുത്തുള്ള പെണ്‍കുട്ടികളെ പോലുള്ളവരാണല്ലോ ഇപ്പോള്‍ സിനിമയില്‍ അത് വലിയ മാറ്റമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍