വിനോദ് തോമസ്/ ഫോട്ടോ: ഡയറക്ടര്‍ കൃഷ്ണജിത്ത് എസ് വിജയന്റെ ഫെയ്‌സ്ബുക്ക് 
Entertainment

'എസി ഓണ്‍ ചെയ്ത് അടഞ്ഞ കാറില്‍ ഇരിക്കുന്ന ഡ്രൈവര്‍'; കഥാപാത്രം ജീവിതമായതുപോലെ; വിനോദ് തോമസിന്റെ മരണവും സിനിമ പോലെ 

2016ല്‍ ജിതിന്‍ ജോണ്‍ പൂക്കോയി എഴുതി സംവിധാനംചെയ്ത 'ലൈഫ്-ലിവ് ഫിയര്‍ലസ്' എന്ന ഹ്രസ്വചിത്രത്തില്‍ വിനോദ് തോമസ് ചെയ്ത കഥാപാത്രവും മരിച്ചത് ജീവിതത്തിലേതുപോലെ

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ പോലെ തന്നെ എന്ന് പറയാറേയുള്ളൂ. സ്വജീവിതത്തിലും സിനിമാ രംഗങ്ങള്‍ ആവര്‍ത്തിക്കുകയാണ് കഴിഞ്ഞ ദിവസം മരിച്ച വിനോദ് തോമസ് എന്ന നടന്റെ കാര്യത്തില്‍. കഴിഞ്ഞ ദിവസം കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് അടങ്ങിയ വിഷപ്പുക ശ്വസിച്ച് മരിച്ച വിനോദ് തോമസ് അഭിനയിച്ച ഹ്രസ്വ ചിത്രത്തിലെ ഒരു കഥാപാത്രം മരിക്കുന്നതും ജീവിതത്തിലേതുപോലെ. 

2016ല്‍ ജിതിന്‍ ജോണ്‍ പൂക്കോയി എഴുതി സംവിധാനംചെയ്ത 'ലൈഫ്-ലിവ് ഫിയര്‍ലസ്' എന്ന ഹ്രസ്വചിത്രത്തില്‍ വിനോദ് തോമസ് ചെയ്ത കഥാപാത്രവും മരിച്ചത് ജീവിതത്തിലേതുപോലെ. ഷോര്‍ട്ട് സര്‍ക്യൂട്ട്, ഗ്യാസില്‍നിന്നുള്ള തീപിടിത്തം, വാഹനത്തില്‍ എ സി  അടഞ്ഞുണ്ടാകുന്ന വിഷപ്പുക എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളാണ് ഹ്രസ്വചിത്രത്തിലെ പ്രമേയം.

ഒന്‍പതുമിനിറ്റ് 55 സെക്കന്റ് ദൈര്‍ഘ്യമാണ് ചിത്രത്തിനുള്ളത്. ശരവണന്‍ എന്ന ഡ്രൈവറുടെ വേഷമായിരുന്നു വിനോദിന്റേത്. എ സി ഓണ്‍ ചെയ്ത് അടഞ്ഞ കാറില്‍ ഇരിക്കുന്ന ഡ്രൈവര്‍ വിഷവാതകം ശ്വസിച്ച് മരിക്കുന്ന രംഗമുണ്ട് ഇതിലുണ്ട്. 

കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിനുവേണ്ടി ഏഴുവര്‍ഷംമുമ്പ് ചെയ്ത വീഡിയോയാണിത്. വിനോദ് തോമസിന്റെ സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

SCROLL FOR NEXT