Asha Sharath ഇൻസ്റ്റ​ഗ്രാം
Entertainment

​'ഗീത പ്രഭാകറിനെപ്പോലെ ജോർജുകുട്ടിക്കും മക്കൾക്കുമൊക്കെ പ്രായം കൂടിയിട്ടുണ്ട്; ദൃശ്യം 3യെ ഞാൻ കാണുന്നത് അങ്ങനെയാണ്'

എല്ലാവരെയും പോലെ ഞാനും ആകാംക്ഷയോടെ തന്നെയാണ് ആ സിനിമയെ കാത്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഈ വർഷം മലയാളികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദൃശ്യം 3. ജോർജുകുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പലരും. ചിത്രത്തിന്റെ കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമൊക്കെ പ്രേക്ഷകർ ചർച്ച തുടങ്ങി കഴിഞ്ഞു. ​

ഗീത പ്രഭാകർ എന്ന കഥാപാത്രമായി ചിത്രത്തിൽ ആശ ശരത്തും എത്തിയിരുന്നു. എല്ലാവരെയും പോലെ തന്നെ താനും ദൃശ്യം 3 റിലീസിനായി കാത്തിരിക്കുകയാണെന്ന് പറയുകയാണ് ആശ ശരത്. ജോർജുകുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിക്കുമെന്നറിയാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ താനുമുണ്ടെന്നും മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആശ ശരത് പറഞ്ഞു.

"മലയാളികളെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3 ആണ് ഇനി വരാനുള്ളത്. എല്ലാവരെയും പോലെ ഞാനും ആകാംക്ഷയോടെ തന്നെയാണ് ആ സിനിമയെ കാത്തിരിക്കുന്നത്. ദൃശ്യം 1 പോലെയല്ല ദൃശ്യം 2 എന്നും അതുപോലെയായിരിക്കില്ല ദൃശ്യം 3 എന്നുമാണ് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞത്.

ജോർജുകുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിക്കുമെന്നറിയാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്. ​ഗീത പ്രഭാകർ എന്ന എന്റെ കഥാപാത്രത്തിന് ഇപ്പോൾ അഞ്ചാറ് വർഷത്തെ വ്യത്യാസമുണ്ടാകും. കാരണം അത്രയും വർഷങ്ങൾക്ക് ശേഷമാണ് ദൃശ്യം 3 വരുന്നത്. എന്നെപ്പോലെ ജോർജുകുട്ടിക്കും റാണിക്കും മക്കൾക്കുമൊക്കെ പ്രായം കൂടിയിട്ടുണ്ട്.

മൂന്നു സിനിമകളുടെ നീണ്ട കാലത്തിനിടയിൽ നമുക്കെല്ലാം വലിയ മാറ്റങ്ങൾ വരുമല്ലോ, അതുകൊണ്ടുതന്നെ ജീവിതം കടന്നു പോകുന്നതു പോലെയാണ് ദൃശ്യം എന്ന സിനിമയുടെ അഭിനയകാലത്തെ ഞാൻ അനുഭവിക്കുന്നത്". - ആശ ശരത് പറഞ്ഞു.

ആശകൾ ആയിരം ആണ് നടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ജയറാമും കാളിദാസ് ജയറാമും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അതേസമയം ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ദൃശ്യം 3 ഏപ്രിൽ രണ്ടിനാണ് തിയറ്ററുകളിലെത്തുന്നത്.

Cinema News: Asha Sharath talks about Drishyam 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉമ്മൻ ചാണ്ടിക്ക് സ്മാരകമില്ലാത്ത ബജറ്റ്; കോൺഗ്രസിൽ അതൃപ്തി പുകയുമ്പോൾ പൈതൃകം കാക്കാൻ ഫൗണ്ടേഷൻ

ആയുഷ് മന്ത്രാലയത്തിൽ വൻ അവസരം; റിസർച്ച് ഓഫീസർ,സ്റ്റാഫ് നഴ്സ്,ക്ലർക്ക് ഉൾപ്പെടെ 179 ഒഴിവുകൾ

പതിനാലോളം കുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ

തവിടരി ശീലമാക്കൂ; ഷു​ഗറും കൊളസ്ട്രോളും നിയന്ത്രണത്തിലാക്കാം, ഒപ്പം ഹൃദയാരോ​ഗ്യവും കാക്കാം

'17 വർഷമായി സിനിമയിലെത്തിയിട്ട്; ഇത്രയും സ്ട്രെസ് ഫ്രീയായി, ടെൻഷനില്ലാതെ ഇതിന് മുൻപ് ഞാൻ സിനിമ ചെയ്തിട്ടില്ല'; 'ഖലീഫ'യെക്കുറിച്ച് വൈശാഖ്