'ആക്ഷൻ ഇല്ലേ' എന്ന് മോഹൻലാൽ; മറുപടിയുമായി പ്രിയദർശൻ, ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു

സിനിമ എന്താണെന്ന് അറിയാൻ താത്പര്യമുള്ളവർക്കു വേണ്ടി രണ്ടു വാക്ക് ഞാൻ പറയാം.
Priyadarshan 100th film
Priyadarshan 100th filmഫെയ്സ്ബുക്ക്
Updated on
1 min read

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പ്രിയദർശന്റെ നൂറാമത്തെ സിനിമ പ്രഖ്യാപിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ബിനു ജോർജ് അലക്‌സാണ്ടർ ആണ് സഹനിർമാതാവ്. ആശിർവാദ് സിനിമാസിന്റെ 38-ാമത്തെ ചിത്രമാണിത്. 'നൂറാമത്തെ സിനിമ നമ്മൾ ഒരുമിച്ച് ചെയ്യുന്നു.

എന്റെ നൂറാമത്തെ സിനിമയായതു കൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും. ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതപ്പെടാൻ പോകുന്നില്ല.

അങ്ങനെയൊരു റെക്കോർഡോടു കൂടിയാണ് നൂറാമത്തെ സിനിമ ചെയ്യുന്നത്', ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വിഡിയോയിൽ പ്രിയദർശൻ പറഞ്ഞു. 'സിനിമ നല്ലതോ ചീത്തയോ എന്ന് ജനങ്ങൾ തീരുമാനിക്കും. സിനിമ എന്താണെന്ന് അറിയാൻ താത്പര്യമുള്ളവർക്കു വേണ്ടി രണ്ടു വാക്ക് ഞാൻ പറയാം.

ഇതൊരു ഫീൽഗുഡ് എന്റർടെയ്‌നർ വിത്ത് മ്യൂസിക് ആൻഡ് ഡ്രാമ ആയിരിക്കും', പ്രിയദർശൻ വ്യക്തമാക്കി. ഉടനെ, ‘ആക്ഷൻ ഇല്ലേ’ എന്നായി മോഹൻലാൽ. ആക്ഷൻ ഇല്ലാതിരിക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു പ്രിയദർശന്റെ മറുപടി. അതുകൂടെ ചേർത്തുപറയണ്ടേയെന്ന് ആന്റണി പെരുമ്പാവൂർ ചോദിച്ചപ്പോൾ, ഒരു മോഹൻലാൽ സിനിമയിൽ നിന്ന് സ്വാഭാവികമായും ആരാധകരും കുടുംബപ്രേക്ഷകരും ആക്ഷൻ പ്രതീക്ഷിക്കില്ലേ എന്നായി പ്രിയദർശൻ.

'കുടുംബങ്ങളും കുട്ടികളും ഫാൻസിനും ദഹിക്കുന്ന സിനിമ ചെയ്യണമെന്നാണ് എന്റെ മനസിലുള്ള ആഗ്രഹം. ആ ആഗ്രഹം വെച്ചാണ് സിനിമ ചെയ്യാനായി ഇറങ്ങുന്നത്', പ്രിയദർശൻ കൂട്ടിച്ചേർത്തു. 'സുഹൃത്തെന്ന നിലയിലും നടനെന്ന നിലയിൽ വലിയ അനുഗ്രഹമാണിത്. ഇത് വ്യാഴവട്ടക്കാലത്തിൽ ഒരിക്കൽ പോലും സംഭവിക്കുന്നതല്ല', മോഹൻലാൽ പറഞ്ഞു.

‘മറ്റൊരു ഭാഷയിലും ഇങ്ങനെ സംഭവിച്ചിട്ടില്ലേ’ എന്ന മോഹൻലാലിന്റെ ചോദ്യത്തിന്, ചിരഞ്ജീവിയുടെ നൂറാമത്തെ സിനിമ സംവിധാനം ചെയ്തത് കെ ബാലചന്ദ്രൻ ആണെന്ന് പ്രിയദർശൻ ഓർമിപ്പിച്ചു. എന്നാൽ, കെ ബാലചന്ദ്രന്റെ നൂറാമത്തെ സിനിമ ചിരഞ്ജീവിയെ വെച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പ്രിയൻ തുടങ്ങിയ സിനിമയിലെ നായകൻ ഞാനാണ്. നൂറാമത്തെ സിനിമയിലെ നായകനും ഞാനാണ്', എന്ന് മോഹൻലാൽ പറഞ്ഞപ്പോൾ, 'ഞാൻ എഴുതി തുടങ്ങിയ സിനിമയിലെ നായകനും ലാലാണ്', എന്ന് പ്രിയദർശൻ ഓർമിപ്പിച്ചു. ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

Priyadarshan 100th film
തളര്‍ന്ന് കസേരയില്‍ ചാരി, കണ്ണടച്ച് മലര്‍ന്നിരിക്കുന്ന ലാല്‍ സാറിന്‍റെ ചിത്രം ഇന്നും മനസിലുണ്ട്: ഇന്ദ്രന്‍സ്

ഇരുവർക്കുമൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നത് ഭാഗ്യമാണെന്ന് ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും പറഞ്ഞു. മോഹൻലാൽ നായകനായി പ്രിയദർശൻ ഒടുവിൽ സംവിധാനം ചെയ്തത് 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ആയിരുന്നു.

Priyadarshan 100th film
രണ്ട് ദിവസത്തിനുള്ളില്‍ മിഡില്‍ ഈസ്റ്റില്‍ ആട് ത്രീ കണ്ടത് രണ്ട് ലക്ഷം പേര്‍; ദൈവത്തിന്റെ കയ്യൊപ്പുള്ള സിനിമയെന്ന് വേണു കുന്നപ്പിള്ളി

ബോളിവുഡിൽ അക്ഷയ് കുമാർ നായകനായ 'ഭൂത് ബംഗ്ലാ'യാണ് പ്രിയദർശന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സെയ്ഫ് അലിഖാനും അക്ഷയ് കുമാറും പ്രധാനവേഷത്തിലെത്തുന്ന പ്രിയദർശൻ ചിത്രം 'ഹയ്‌വാൻ' ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Summary

Cinema News: Mohanlal to star in Priyadarshan's 100th film.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com