ആസിഫ് അലിയും മമ്മൂട്ടിയും  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

അന്ന് റോളക്സ് വാച്ച് തന്നതിനു പകരമായി എന്തുതരണമെന്ന് ആസിഫ്; ഒരു ചുംബനം മതിയെന്ന് മമ്മൂട്ടി- വിഡിയോ

ചിത്രത്തിന്റെ വിജയാഘോഷത്തിൽ നിന്നുള്ള മമ്മൂട്ടിയുടേയും ആസിഫ് അലിയുടേയും വിഡിയോ ആണ് ശ്രദ്ധനേടുന്നത്

സമകാലിക മലയാളം ഡെസ്ക്

സിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തിലെത്തിയ രേഖാചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. റിലീസ് ദിവസം മുതൽ മികച്ച അഭിപ്രായം നേടിയ ചിത്രം മൗത്ത് പബ്ലിസിറ്റിയുടെ ബലത്തിലാണ് മുന്നേറുന്നത്. കൂടാതെ ചിത്രത്തിലെ മമ്മൂട്ടി ചേട്ടന്റെ സാന്നിധ്യവും വിജയത്തിന് ശക്തി പകർന്നു. ഇപ്പോൾ ചിത്രത്തിന്റെ വിജയാഘോഷത്തിൽ നിന്നുള്ള മമ്മൂട്ടിയുടേയും ആസിഫ് അലിയുടേയും വിഡിയോ ആണ് ശ്രദ്ധനേടുന്നത്.

മമ്മൂട്ടിയുടെ റോഷാക്കിൽ ആസിഫ് അലി അഭിനയിച്ചിരുന്നു. ആസിഫിന്റെ മുഖം ചിത്രത്തിൽ ഒരിക്കൽ പോലും കാണിച്ചിരുന്നില്ല. മുഖം മൂടി ധരിച്ച കഥാപാത്രത്തിന്റെ കണ്ണുകളുടെ ചലനങ്ങളിലൂടെയായിരുന്നു ആസിഫിന്റെ അഭിനയം. അന്ന് റോളക്സ് വാച്ചാണ് ആസിഫിന് മമ്മൂട്ടി സമ്മാനിച്ചത്. രേഖാചിത്രത്തിൽ സഹകരിച്ചതിന് താൻ എന്താണ് മമ്മൂട്ടിക്ക് നൽകേണ്ടത് എന്നായിരുന്നു ആസിഫിന്റെ ചോദ്യം. കവിളില്‍ ഒരു സ്‌നേഹചുംബനമാണ് മമ്മൂട്ടി ചോദിച്ചുവാങ്ങിയത്.

'മമ്മൂക്ക സോഷ്യല്‍ മീഡിയ മുഴുവന്‍ ട്രെന്‍ഡായി നില്‍ക്കുന്ന ഒരു ചോദ്യമുണ്ട്. റോഷാക്കിന്റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്‌സ് തന്നു. തിരിച്ച് ഞാന്‍ എന്താ കൊടുക്കുക എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്'.- ആസിഫ് പറഞ്ഞു. ഇതിനു മറുപടിയായാണ് മമ്മൂട്ടി കവിളില്‍ ചൂണ്ടി ഒരു ചുംബനം മതിയെന്ന് ആംഗ്യം കാണിക്കുന്നത്. ഉടൻ ആസിഫ് മമ്മൂട്ടിയുടെ കവിളിൽ ചുംബിക്കുകയായിരുന്നു.

രേഖാചിത്രം ഒരുക്കിയത് മമ്മൂട്ടിയുടെ ​ഹിറ്റ് ചിത്രം കാതോട് കാതോരം എന്ന സിനിമയുമായി ബന്ധപ്പെടുത്തിയാണ്. കാതോട് കാതോരത്തിലെ നായകനായ മമ്മൂട്ടിയുടെ കഥാപാത്രത്തിന് രേഖാചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. മമ്മൂട്ടിയുടെ സമ്മതമില്ലെങ്കിൽ ഈ ചിത്രം ഉണ്ടാകില്ലായിരുന്നു എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

'ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല' അച്ഛനോളം എത്താൻ വൻ കുതിച്ചുചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്'

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT