വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മമ്മൂട്ടിയുടെ മാസ് ഡയലോ​ഗ് പറഞ്ഞ് ആസിഫ് അലി, 'കുഞ്ഞെൽദോ' ടീസർ പുറത്ത്

ആസിഫ് അലിയും കലിപ്പൻ രം​ഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിഫ് അലി നായകനായി എത്തുന്ന കാമ്പസ് ചിത്രം കുഞ്ഞെൽദോ റിലീസിന് ഒരുങ്ങുകയാണ്. ക്രിസ്മസ് റിലീസായാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ആസിഫ് അലിയുടെ കലിപ്പൻ രം​ഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ബി​ഗ് ബിയിലെ സൂപ്പർഹിറ്റ് ഡയലോ​ഗും പറഞ്ഞുകൊണ്ട് കൂട്ടുകാർക്കൊപ്പം ഒരുത്തനെ ഇടിക്കാൻ പോകുന്നതാണ് രം​ഗം. മാത്തുക്കുട്ടിയാണ് കുഞ്ഞെൽദോ സംവിധാനം ചെയ്യുന്നത്. 

മാത്തുക്കുട്ടി തന്നെ രചന നിർവഹിക്കുന്ന ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് 'കുഞ്ഞെൽദോ'യുടെ ക്രിയേറ്റീവ് ഡയറക്ടർ. ഷാൻ റഹ്മാനാണ് സം​ഗീതം. ആലുവ യുസി കോളജിൽ ചിത്രീകരിച്ച ചിത്രം പറയുന്നത് സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന സംഭവമാണ്. ഡിസംബർ 24ന് തീയേറ്ററുകളിലെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT