Mohanlal, Asif Ali, Dileesh Pothan 
Entertainment

ലാലേട്ടനും പോത്തേട്ടനും ഒപ്പം ആസിഫ് അലി; അണിയറയില്‍ ഒരുങ്ങുന്നത് ഒന്നൊന്നര കോമ്പോ!

ഹൊറര്‍ ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയുടെ ഗതി മാറ്റിയ സംവിധായകരില്‍ ഒരാളാണ് ദിലീഷ് പോത്തന്‍. നടനായി കയ്യടി നേടുന്നതു പോലെ തന്നെ സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോഴൊക്കെ ദിലീഷ് ഞെട്ടിച്ചിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂന്ന് ചിത്രങ്ങളും ഐക്കോണിക് ആയിരുന്നു. സംവിധാനത്തിലേക്കുള്ള ദിലീഷിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ദിലീഷ് പോത്തന്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പോത്തേട്ടനും ലാലേട്ടനും ഒരുമിക്കുന്നതായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്പ്‌ഡേറ്റുകളും പുറത്തു വരികയാണ്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന വേഷത്തിലെത്തും. നേരത്തെ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന മട്ടാഞ്ചേരി മാഫിയ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് മോഹന്‍ലാലിനൊപ്പവും ആസിഫ് അലി അഭിനയിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഹൊറര്‍ ചിത്രമായിരിക്കും ഇതെന്നും 2027 ലായിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം തരുണ്‍ മൂര്‍ത്തിയൊരുക്കുന്ന എല്‍ 366 ന്റെ ഷൂട്ടിങ് തിരക്കിലാണ് മോഹന്‍ലാല്‍ നിലവില്‍. തുടരുമിന് ശേഷം മോഹന്‍ലാലും തരുണും ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് പൊലീസ് വേഷത്തിലാണ്. ടിഎസ് ലവ്ജന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ആഷിഖ് ഉസ്മാന്‍ ആണ് സിനിമയുടെ സംവിധാനം. അതേസമയം ദൃശ്യം 2 ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ഏപ്രില്‍ രണ്ടിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

As per reports Asif Ali will be a part of Dileesh Pothan and Mohanlal movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എംവി ഗോവിന്ദന്‍; നൂലില്‍ കെട്ടിയിറക്കിയ കച്ചവടക്കാരന്‍ പഠിപ്പിക്കേണ്ട'

എല്‍ഡിഎഫിനെ ഇനി വേണ്ടെന്ന് ജനം പറയുന്നു; സൗജന്യയാത്ര കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കില്ല; 'ചെറ്റത്തരത്തിലൂടെ' തനിനിറം പുറത്ത്: കെസി വേണുഗോപാല്‍

'ഈഴവ സ്ഥാനാര്‍ഥികള്‍ക്ക് ഇതരമതസ്ഥര്‍ വോട്ട് ചെയ്യാത്ത അവസ്ഥയുണ്ടാക്കി'; വെള്ളാപ്പള്ളിക്കെതിരെ ശിവഗിരി മഠാധിപതി

തെരഞ്ഞെടുപ്പ് പ്രചരണത്തിലെ AI; സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടത്

'യാത്ര കഠിനമായിരുന്നു, അച്ഛൻ എന്റെ കൂടെ നിന്നു'; ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി അനായ ബംഗാര്‍

SCROLL FOR NEXT