'തെറ്റുകള്‍ പറ്റിയിട്ടുണ്ട്, ഒന്നും ഒളിക്കാനില്ല; ഇപ്പോഴത്തെ ജീവിതത്തില്‍ ഹാപ്പി'; വിവാഹ മോചനത്തെക്കുറിച്ച് മീര വാസുദേവ്

എന്നെ കുറിച്ച് വരുന്ന നെഗറ്റിവിറ്റിയും വീഡിയോകളും ബാധിക്കാറില്ല
Meera Vasudev
Meera Vasudevഇന്‍സ്റ്റഗ്രാം
Updated on
1 min read

വിവാഹ മോചനത്തെക്കുറിച്ച് നടി മീര വാസുദേവ്. തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനും തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാതിരിക്കാനുമാണ് വിവാഹ മോചിതയാണെന്ന കാര്യം തുറന്നു പറഞ്ഞതെന്നാണ് മീര വാസുദേവ് പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീര വാസുദേവ് മനസ് തുറന്നത്.

Meera Vasudev
'വിവാഹ സര്‍ട്ടിഫിക്കറ്റ് ഒഴികെ, ഞങ്ങള്‍ ഒരേ ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്; ലിസിയുമായി ഒന്നിച്ചെന്ന് പ്രിയദര്‍ശന്‍

'തെറ്റായ കാര്യങ്ങള്‍ പരക്കാതിരിക്കാനും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് ഞാന്‍ വിവാഹമോചിതയാണെന്നും സിംഗിളാണെന്നും വെളിപ്പെടുത്തിയത്. എന്നെ കുറിച്ച് വരുന്ന നെഗറ്റിവിറ്റിയും വീഡിയോകളും ബാധിക്കാറില്ല. ഇതെല്ലാം സംഭവിക്കുമെന്ന് നേരത്തെ തന്നെ ഉള്‍ക്കൊണ്ട് കഴിഞ്ഞു. എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എനിക്കൊന്നും ഒളിപ്പിക്കാനില്ല. ഇനി ജീവിതവുമായി മുന്നോട്ട് പോകണം'' എന്നാണ് മീര വാസുദേവ് പറയുന്നത്.

Meera Vasudev
'വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജ് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെടാം; അത് അവരുടെ കുടുംബത്തെ വരെ ബാധിക്കാം'

ഞാന്‍ ഇപ്പോള്‍ കരിയറില്‍ വളരെ ബിസിയാണ്. ജീവിതത്തില്‍ വളരെ ഹാപ്പിയാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഇപ്പോള്‍ എന്നും താരം പറയുന്നത്. അനുഭവങ്ങളിലൂടെയാണ് ജീവിതത്തില്‍ വ്യക്തതയുണ്ടാകുന്നതെന്നും താരം പറയുന്നു. നമ്മുടെ സ്‌പേസില്‍ നമുക്ക് കംഫേര്‍ട്ട് ഇല്ലെങ്കില്‍ മറ്റുള്ളവരുടെ സാധൂകരണം ചോദിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ മറ്റുള്ളവര്‍ പറയുന്നത് നമ്മുടെ സത്യമായി മാറും. എന്ന് കരുതി നമ്മള്‍ മറ്റുള്ളവരെ വേദനിപ്പിക്കേണ്ടതില്ല. പക്ഷെ അനുഭവങ്ങളില്‍ നിന്ന് പഠിച്ച് വളരണം. പ്പം പരിഹാര മാര്‍?ഗങ്ങളോ ചോയ്‌സുകളോ കൊണ്ടുവരണം ശേഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്നാണ് അച്ഛന്‍ എന്നെ പഠിപ്പിച്ചിട്ടുള്ളതെന്നും മീര പറയുന്നു.

അതേസമയം ഇപ്പോഴും അച്ഛന്റേയും അമ്മയുടേയും മോന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ ഞാന്‍ എന്റെ കാര്യങ്ങളില്‍ ഉപയോഗിക്കാറുണ്ടെന്നും മീര പറയുന്നു. കുട്ടികള്‍ വളരെ ഇന്റലിജെന്റാണെന്നാണ് മര പറയുന്നു. ചിലപ്പോഴൊക്കെ ഞങ്ങളുടെ സംസാരം കേട്ട് മോന്‍ പരിഹാരമാര്‍ഗങ്ങളുമായി വരാറുണ്ടെന്നും മീര പറയുന്നു. താന്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം ഹാപ്പിയാണ്. വളരെ സ്ഥിരതയുള്ള ഒരു സ്ഥലത്താണിപ്പോള്‍. എന്റെ കരിയര്‍ നല്ലൊരു സ്‌റ്റേജിലാണ്. ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. കരിയറിലും വളരെ ബിസിയാണെന്നും മീര പറയുന്നു.

Summary

Meera Vasudev about divorce. Says she learned from mistakes and happy with current life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com