'വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജ് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെടാം; അത് അവരുടെ കുടുംബത്തെ വരെ ബാധിക്കാം'

ശരിയായിട്ടുള്ള ആരോപണങ്ങളും വ്യാജ ആരോപണങ്ങളുമുണ്ട്.
Nivin Pauly
Nivin Paulyവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു ഇമേജ് ഒറ്റ ദിവസം കൊണ്ട് ചിലപ്പോൾ നമുക്ക് നഷ്ടപ്പെട്ടേക്കാമെന്ന് നടൻ നിവിൻ പോളി. ശരിയായ ആരോപണങ്ങൾ കാരണമോ വ്യാജനിർമ്മിതി കാരണമോ ഇത് സംഭവിക്കാമെന്നും അത് ആ വ്യക്തിയുടെ കുടുംബത്തെയും ബാധിക്കുമെന്ന് നിവിൻ പോളി പറഞ്ഞു.

തന്റെ പുതിയ ചിത്രം പ്രതിഛായയുടെ പ്രൊമോഷന്റെ ഭാ​ഗമായി അവതാരക രജ്ഞിനി ഹരിദാസ് ചിത്രത്തിലെ പ്രധാന താരങ്ങളുമായി നടത്തിയ ഡിന്നർ മീറ്റിൽ സംസാരിക്കവെയാണ് നിവിൻ ഇക്കാര്യം പങ്കുവച്ചത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 26 നാണ് തിയറ്ററുകളിലെത്തുന്നത്.

"അച്ഛൻ- മകൻ ബന്ധത്തെക്കുറിച്ച് പറയുന്ന സിനിമയാണ്. എല്ലാവർക്കും തിയറ്ററിൽ കാണാൻ ഇഷ്ടമുള്ള കഥയാണിത്. പൊളിറ്റിക്സ് ഇതിന്റെ പശ്ചാത്തലമായി എന്ന് മാത്രമേയുള്ളൂ. റിലേഷൻഷിപ്പും സിനിമയിൽ രസകരമായി വന്നിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഫാമിലിക്ക് വളരെ എൻജോയ് ചെയ്ത് കാണാനാകുന്ന ചിത്രമാണ്.

നമുക്കെല്ലാവർക്കും ഒരു ഇമേജുണ്ട്. സിനിമയിൽ വരുന്നു സിനിമയിൽ അഭിനയിക്കുന്നു, ആളുകൾക്കിടയിൽ നമുക്ക് ഒരു ഇമേജ് വരുന്നു. അത് പലകാരണങ്ങളാൽ നഷ്ടപ്പെട്ട് പോകാം. പത്തിരുപത് വർഷം കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജ് ചിലപ്പോൾ ഒറ്റ ദിവസം കൊണ്ട് നമുക്ക് നഷ്ടപ്പെടാം. അങ്ങനെ ഒരുപാട് സംഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്.

Nivin Pauly
'ആക്ഷൻ ഇല്ലേ' എന്ന് മോഹൻലാൽ; മറുപടിയുമായി പ്രിയദർശൻ, ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു

ആരോപണങ്ങൾ ഉണ്ടാകുന്നുണ്ട്. ശരിയായിട്ടുള്ള ആരോപണങ്ങളും വ്യാജ ആരോപണങ്ങളുമുണ്ട്. അതൊക്കെ നമ്മൾ അഭിമുഖീകരിക്കേണ്ട ഒരു സാഹചര്യമുണ്ട്. അങ്ങനെ വരുമ്പോൾ ആ വ്യക്തി മാത്രമല്ല അത് ഫെയ്സ് ചെയ്യേണ്ടി വരിക. അവർക്ക് പിന്നിൽ ഒരു കുടുംബമുണ്ട്, അമ്മയുണ്ട്, ഭാര്യയുണ്ട്, മക്കളുണ്ട്.

Nivin Pauly
​'ഗീത പ്രഭാകറിനെപ്പോലെ ജോർജുകുട്ടിക്കും മക്കൾക്കുമൊക്കെ പ്രായം കൂടിയിട്ടുണ്ട്; ദൃശ്യം 3യെ ഞാൻ കാണുന്നത് അങ്ങനെയാണ്'

ഇവരെയെല്ലാം ഇത് ബാധിക്കുന്നുണ്ട്. അതിനെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. എല്ലാ രാഷ്ട്രീയക്കാർക്കും ഒരു ഫാമിലിയുണ്ട്. രാഷ്ട്രീയക്കാരെ മാത്രമല്ല, അവരുടെ പിന്നിൽ നിൽക്കുന്ന കുടുംബത്തെയും ഇത് ബാധിക്കാം. ആ ഇമോഷനാണ് ഈ സിനിമ പറയുന്നത്".- നിവിൻ പോളി പറഞ്ഞു.

Summary

Cinema News: Actor Nivin Pauly talks about his upcoming movie Prathichaya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com