'വിവാഹ സര്‍ട്ടിഫിക്കറ്റ് ഒഴികെ, ഞങ്ങള്‍ ഒരേ ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്; ലിസിയുമായി ഒന്നിച്ചെന്ന് പ്രിയദര്‍ശന്‍

പത്ത് വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചിരിക്കുകയാണ്
Priyadarshan and Lissy
Priyadarshan and Lissy
Updated on
1 min read

മലയാളികള്‍ക്ക് സുപരിചിതരാണ് ലിസിയും പ്രിയദര്‍ശനും. ഇരുവരും നീണ്ട കാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിഞ്ഞത്. എന്നാല്‍ ഇന്ന് പിണക്കമെല്ലാം മറന്ന് വീണ്ടും ഒരുമിച്ചിരിക്കുകയാണ് ലിസിയും പ്രിയദര്‍ശനും. വേര്‍ പിരിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചിരിക്കുകയാണ്. പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Priyadarshan and Lissy
​'ഗീത പ്രഭാകറിനെപ്പോലെ ജോർജുകുട്ടിക്കും മക്കൾക്കുമൊക്കെ പ്രായം കൂടിയിട്ടുണ്ട്; ദൃശ്യം 3യെ ഞാൻ കാണുന്നത് അങ്ങനെയാണ്'

മിഡ് ഡേയോടായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം. ''വിവാഹ സര്‍ട്ടിഫിക്കറ്റ് ഒഴികെ, ഞങ്ങള്‍ പഴയതു പോലെ ഒരേ ജീവിതം തന്നെയാണ് ഇപ്പോള്‍ നയിക്കുന്നത്'' എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. നേരത്തെ സംവിധായകന്‍ സിബി മലയലിന്റെ മകന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും ഒരുമിച്ചെത്തിയത് വാര്‍ത്തയായിരുന്നു. ഇതോടെയാണ് ഇരുവരും വീണ്ടും ഒന്നായെന്ന അഭ്യൂഹങ്ങളും സജീവമായത്.

Priyadarshan and Lissy
'വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജ് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെടാം; അത് അവരുടെ കുടുംബത്തെ വരെ ബാധിക്കാം'

പിന്നാലെ മമ്മൂട്ടിക്കൊപ്പമുള്ള തന്റേയും പ്രിയദര്‍ശന്റേയും ചിത്രം ലിസി പങ്കുവച്ചതും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. തങ്ങള്‍ ഒരുമിച്ചാണ് ജീവിക്കുന്നതെന്ന് മിഡ് ഡേയോട് പ്രതികരിച്ച പ്രിയദര്‍ശന്‍ വീണ്ടും ഒരു വിവാഹത്തിനുള്ള പദ്ധതയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥുമാണ് അച്ഛനും അമ്മയും ഒരുമിക്കാന്‍ വഴിയൊരുക്കിയത്. ആറോ എട്ടോ മാസം മുമ്പ് ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1990 ലാണ് ലിസിയും പ്രിയനും വിവാഹം കഴിക്കുന്നത്. 24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. ആരാധകരെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ലിസിയുടേയും പ്രിയന്റേയും. 2015 ലാണ് ഇരുവരും പിരിയുന്നത്. എന്തുകൊണ്ട് പിരിയുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു.

Summary

Priyadarshan confirms he and Lissy are back together. Both have been living together since eight months.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com