Aswathy Sreekanth, Pearle Maaney ഇന്‍സ്റ്റഗ്രാം
Entertainment

'വാക്കുകള്‍ വളച്ചൊടിച്ചു, വെറുപ്പ് പ്രചരിപ്പിക്കുന്നു; മസാല ഉണ്ടെങ്കിലേ റീച്ച് കിട്ടു'; പേളിക്കെതിരെ സംസാരിച്ചെന്ന ആരോപണത്തില്‍ അശ്വതി ശ്രീകാന്ത്

വേറെ ഒരാളെ വലിച്ചിട്ടും കുറ്റം പറഞ്ഞും കണ്ടന്റുണ്ടാക്കാന്‍ താല്‍പര്യമില്ല

സമകാലിക മലയാളം ഡെസ്ക്

നടിയും ലൈഫ് കോച്ചുമാണ് അശ്വതി ശ്രീകാന്ത്. കുഞ്ഞുങ്ങളുടെ വൈകാരിക നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള അശ്വതിയുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. കുട്ടികളുടെ വള്‍നറബിള്‍ ആയ നിമിഷങ്ങള്‍ പങ്കുവെച്ചാല്‍ ഭാവിയില്‍ അത് കുട്ടികളുടെ ആത്മവിശ്വാസത്തെയും മറ്റും ബാധിക്കുമെന്നാണ് അശ്വതി പറഞ്ഞത്.

അശ്വതിയുടെ വിഡിയോ വൈറലയാതോടെ താരം പറഞ്ഞത് നടിയും അവതാരകയുമായ പേളി മാണിക്കെതിരെ ആണെന്ന് ചിലര്‍ വ്യാഖ്യാനിച്ചു. സോഷ്യല്‍ മീഡിയയില്‍ അശ്വതി പേളിക്കെതിരെ എന്ന തരത്തിലുള്ള റിയാക്ഷന്‍ വിഡിയോകളും പ്രത്യക്ഷപ്പെട്ടു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അശ്വതി. താന്‍ ആരേയും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും പൊതുവായി പറഞ്ഞതാണെന്നുമാണ് അശ്വതിയുടെ പ്രതികരണം.

പേളിയുടെ പേരെടുത്ത് പറയാതെയാണ് അശ്വതി വിഡിയോയില്‍ സംസാരിക്കുന്നത്. മറ്റൊരാളെ കുറ്റപ്പെടുത്തി കണ്ടന്റുണ്ടാക്കുന്ന ശീലം തനിക്കില്ല. തന്റെ വാക്കുകള്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുതെന്നും അശ്വതി പറയുന്നുണ്ട്.

''ഞാന്‍ എന്റെ കുഞ്ഞുങ്ങളുടെ സ്വകാര്യത ഭയങ്കരമായി മാനിക്കുന്ന അമ്മയാണെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഞാന്‍ അവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ആരും അത്തരം കാര്യങ്ങള്‍ പങ്കുവെക്കരുത് എന്നല്ല ഞാന്‍ പറഞ്ഞതിന്റെ ഉദ്ദേശം. ഞാന്‍ പറഞ്ഞത് അവരുടെ പ്രൈവറ്റായ, വള്‍നറബിള്‍ ആയ കാര്യങ്ങള്‍ എടുത്തിടുമ്പോള്‍ കുട്ടികളെ നാളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ബോധ്യം വേണം എന്നതായിരുന്നു'' അശ്വതി പറയുന്നു.

''കുറച്ച് മസാല ഉണ്ടെങ്കില്‍ മാത്രമേ റീച്ച് നേടാന്‍ സാധിക്കൂ. അതുകൊണ്ട് ബോധവത്കരണം എന്ന ഉദ്ദേശത്തോടെ ചെയ്ത വിഡിയോയെ വളച്ചൊടിച്ചുള്ള പല വേര്‍ഷനുകളും ഞാന്‍ കണ്ടു. അതില്‍ ഏറ്റവും വിഷമം തോന്നിയ കാര്യമുണ്ട്. എന്റെ ചിത്രവും വളരെ പോപ്പുലറായ മറ്റൊരു സെലിബ്രിറ്റി ഇന്‍ഫുളന്‍വസറുടെ ചിത്രവും വച്ച് ഞാന്‍ അവര്‍ക്കെതിരെ സംസാരിച്ചുവെന്ന തരത്തില്‍ ക്യാപ്ഷന്‍ നല്‍കി, ഒരു ക്രോസ് ചെക്കിങുമില്ലാതെയാണ് അത് നല്‍കിയിരിക്കുന്നത്.''

''ആര്‍ക്കുമെതിരെയല്ല ഞാന്‍ സംസാരിച്ചിട്ടുള്ളത്. പക്ഷെ ഞാന്‍ അവരെ ടാര്‍ഗറ്റ് ചെയ്ത് സംസാരിച്ചുവെന്ന തരത്തിലുള്ള തമ്പ് നെയില്‍ വച്ചത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പല പ്ലാറ്റ്‌ഫോമുകളിലും അത് പ്രചരിച്ചു. ഇത് വെറുപ്പ് പ്രചരിപ്പിക്കലാണ്. ഇന്‍ക്ലൂസീവായൊരു ലോകത്തിനായി ശ്രമിക്കുന്ന കാലത്ത്, വെറുപ്പ് പ്രചരിപ്പിക്കുകയാണ്. നമ്മള്‍ ഉദ്ദേശിച്ചത് മനസിലാക്കിയവരേക്കാള്‍ കൂടുതല്‍, തമ്പ് മാത്രം കണ്ട് ഇവര്‍ അവര്‍ക്കെതിരെ പറഞ്ഞതാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ കൂടുതലാണെന്ന് കണ്ടപ്പോള്‍ ബുദ്ധിമുട്ട് തോന്നി'' എന്നും താരം പറയുന്നു.

നിങ്ങള്‍ക്ക് ആരോടെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, അവരെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ചെയ്‌തോളൂ. എനിക്ക് വേറെ ഒരാളെ വലിച്ചിട്ടും കുറ്റം പറഞ്ഞും കണ്ടന്റുണ്ടാക്കാന്‍ താല്‍പര്യമില്ല. അതിനാലാണ് ഞാന്‍ പലപ്പോഴും ജെനറലായി മാത്രം സംസാരിച്ചു പോകുന്നത്. എനിക്കറിയാം, നമ്മളെ ചൂണ്ടി ഒരാള്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ പ്രതിരോധത്തിലേക്ക് പോവും. ലോകം മുഴുവന്‍ നമുക്ക് എതിരാണെന്ന് തോന്നിക്കഴിഞ്ഞാല്‍ അത് ഭയങ്കര ബുദ്ധിമുട്ടായിരിക്കുമെന്നും അശ്വതി കൂട്ടിച്ചേര്‍ക്കുന്നു.

Aswathy Sreekanth reacts to social media allegations. some videos said her reaction video was against Pearle Maaney but the actress denies them.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT