അവതാരകയായും നായികയായും മലയാളികളുടെ മനം കവർന്ന താരമാണ് അശ്വതി ശ്രീകാന്ത്. ഇപ്പോൾ തന്റെ വളകാപ്പ് ചടങ്ങിന്റെ വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ പ്രിയപ്പെട്ടവർക്കൊപ്പം വളരെ ആഘോഷപൂർവമാണ് താരം ചടങ്ങ് നടത്തിയത്. അശ്വതിയുടെ യൂട്യൂബ് ചാനലായ ലൈഫ് അൺഎഡിറ്റഡിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. ഒരു ദിവസം കൊണ്ട് പത്ത് ലക്ഷം പേർ കണ്ട് യൂട്യൂബിൽ ട്രെൻഡിങ്ങാകുകയാണ് വിഡിയോ.
വളകാപ്പ് ചടങ്ങിനായി ദുബായിൽ നിന്ന് അശ്വതിയുടെ ഭർത്താവ് ശ്രീകാന്തും എത്തിയിരുന്നു. തന്റെ കുടുംബത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് അശ്വതി വിഡിയോ തുടങ്ങിയത്. പത്മയെ ഗർഭിണിയായിരുന്ന സമയത്ത് ഇങ്ങനെയൊന്നും ചെയ്യാൻ പറ്റിയില്ല. നല്ലൊരു ഫോട്ടോ പോലും എന്റെ കയ്യിലില്ല. അതുകൊണ്ട് ഈ പ്രാവശ്യം ചെയ്യുന്നത് മെമ്മറബിളായിരിക്കണം എന്ന ആഗ്രഹത്തിലാണ് വളകാപ്പ് ചെയ്യുന്നത് എന്നാണ് അശ്വതി പറഞ്ഞത്.
വേറെ പണിയില്ലേ എന്ന് ചോദിച്ചു വിമർശകർക്കും താരത്തിന്റെ കയ്യിൽ മറുപടിയുണ്ട്. ഒരു കലാകാരി എന്ന നിലയിൽ തന്റെ ജീവിതം ഇങ്ങനെയൊക്കെയാണെന്നാണ് അശ്വതി പറയുന്നത്. തമിഴ് സ്റ്റൈലിലാണ് അശ്വതി ചടങ്ങിന് എത്തിയത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സജിത്ത് ആൻഡ് സുജിത്താണ് മേക്കപ്പ് ചെയ്തത്. ശബരിനാഥ് ആണ് സ്റ്റൈലിങ്.
ചെറിയൊരു തീം ബേസ്ഡ് ഫോട്ടോഷൂട്ടായി പ്ലാന്‍ ചെയ്‍ത് അവസാനം വലുതായി പോയൊരു പരിപാടിയായിരുന്നു സംഭവമെന്നാണ് അശ്വതി പറയുന്നത്. അശ്വതി ശ്രീകാന്തിന്റെ വളകാപ്പ് വീഡിയോയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ മേഘ്‍ന അച്ചു കോശിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates