Avantika Mohan ഇന്‍സ്റ്റഗ്രാം
Entertainment

'ചേച്ചിയെ കെട്ടിക്കോട്ടേ?'; നീ പോയി ഹോം വര്‍ക്ക് ചെയ്യ്! കൗമാരക്കാരുടെ വിവാഹാഭ്യര്‍ഥനയ്ക്ക് അവന്തികയുടെ മറുപടി

കല്യാണം കഴിക്കണമെന്ന് പറഞ്ഞ ആരാധകരുടെ പ്രായം കണ്ട് ഞെട്ടി നടി

സമകാലിക മലയാളം ഡെസ്ക്

വിവാഹാഭ്യര്‍ഥന നടത്തിയ ആരാധകര്‍ക്ക് മറുപടി നല്‍കി അവന്തിക. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുടരതുടരെ മെസേജ് അയച്ചു കൊണ്ടിരുന്ന കൗമരക്കാര്‍ക്കാണ് അവന്തിക മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അവന്തിക. തമാശ രൂപേണയാണ് അവന്തിക ആരാധകരുടെ വിവാഹാഭ്യര്‍ഥനകളോട് പ്രതികരിക്കുന്നത്.

തന്നെ കല്യാണം കഴിക്കാന്‍ എന്തെങ്കിലും ചാന്‍സ് ഉണ്ടോ എന്ന് ചോദിച്ച് മെസേജ് അയച്ച ആരാധകന്റെ മെസേജ് പങ്കുവച്ചു കൊണ്ടാണ് അവന്തികയുടെ പ്രതികരണം. 'എന്തേലും ചാന്‍സ് ഉണ്ടേല്‍ ഞാന്‍ നിന്നെ കെട്ടിക്കോട്ടെ' എന്നായിരുന്നു മെസേജ്.

'നേരെ കെട്ടിക്കോട്ടെ എന്നോ? നീ എന്നെ ശരിക്കും ചിരിപ്പിച്ചു. കണ്ടിട്ട് നീ 20കളുടെ തുടക്കത്തിലാണെന്ന് തോന്നുന്നു. ടൈമിങ് തെറ്റി. ക്യാറ്റഗറി തെറ്റി. പക്ഷെ നല്ല ആത്മവിശ്വാസം. ചില്‍ നിന്റെ പ്രായം ആസ്വദിക്കൂ. ശരിയായ ആള്‍ ശരിയായ സമയത്ത് വരും. ഇത് കോമഡി സെഗ്മെന്റ് ആയി വെച്ചോളൂട്ടോ' എന്നായിരുന്നു അവന്തിക മറുപടി.

ഈ സംഭവം പങ്കിട്ടു കൊണ്ടുള്ള സ്റ്റോറിയ്ക്കുള്ള മറുപടിയായാണ് മറ്റൊരു യുവാവ് വിവാഹാഭ്യര്‍ത്ഥനയുമായെത്തിയത്. 'ചേച്ചി കെട്ടാന്‍ കേരളത്തിലെ ഒരുപാട് പേര്‍ ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ അടക്കം' എന്നാണ് യുവാവ് പറഞ്ഞത്. ഇയാള്‍ക്കും സമാനമായ രീതിയില്‍ തമാശരൂപേണ അവന്തിക മറുപടി നല്‍കുകയായിരുന്നു.

'ഈ ചെക്കനെ നോക്കൂ. ധൈര്യം കണ്ടോ. ഞാന്‍ ഞെട്ടിപ്പോയി. ഒക്കെ കുട്ടി, ഞാന്‍ വിവാഹിതയാണ്. നിങ്ങള്‍ ഇപ്പോഴും ഹോം വര്‍ക്ക് സ്‌റ്റേജിലാണ്. ഫുള്‍ മൂവി തീര്‍ന്നു. പുതിയ ഹീറോ എന്‍ട്രി ബ്ലോക്ക്ഡ്. അതിനാല്‍ ഇത് ഇമാജിനേഷന്‍ ഫോള്‍ഡറില്‍ തന്നെ ഇരിക്കട്ടെ ട്ടോ. പിന്നെ ഞാന്‍ എന്നും പറയുന്നത് പോലെ നിന്റെ കരിയറില്‍ ഫോക്കസ് ചെയ്യൂ' എന്നായിരുന്നു അവന്തികയുടെ മറുപടി.

സിനിമയിലും ടെലിവിഷനിലും സജീവമായ നടിയാണ് അവന്തിക. സിനിമയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നതെങ്കിലും താരമാകുന്നത് ടെലിവിഷനിലൂടെയാണ്. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ്. അവന്തികയുടെ റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ വൈറലായി മാറാറുണ്ട്. ഇന്ദ്രജിത്ത് നായകനായ ധീരം ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Actress Avantika Mohan gives reply to marriage proposals from young boys. asks them to complete homework first.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

കട്ടു മുടിക്കുന്നത് കണ്ടു മനം മടുത്തു, കേരളത്തെ മാറ്റാനുള്ള ദൗത്യം ഏറ്റെടുക്കുന്നു: സാബു എം ജേക്കബ്

ഐഎസ്എൽ: ഗാനമേള, കാർ ലോഞ്ചിങ്, ചെന്നൈയുടെ ഹോം ഗ്രൗണ്ടും കുളമാകും; ചിത്രങ്ങൾ പുറത്ത്

'വയറു നിറച്ചു കഴിക്കാൻ ഞങ്ങളെ കിട്ടില്ല', ഭക്ഷണരീതികളെ തിരുത്തിയെഴുതി ജെൻസി, ട്രെൻഡ് ആയി 'സ്നാക്കിഫിക്കേഷൻ'

സിഖ് വിരുദ്ധ കലാപം: ജനക്പുരി കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാര്‍ കുറ്റവിമുക്തന്‍, നീതി നടപ്പായില്ലെന്ന് ഇരകളുടെ ബന്ധുക്കള്‍

SCROLL FOR NEXT