Avantika Mohan 
Entertainment

'പല തരം സൈക്കോകളെ കണ്ടിട്ടുണ്ട്, പക്ഷെ ഇത്...'; അയാളുടെ കാര്‍ ഞങ്ങളെ പിന്തുടരുകയായിരുന്നു; ഞെട്ടിക്കുന്ന അനുഭവം പങ്കിട്ട് അവന്തിക

അതോടെ അയാള്‍ കരയാന്‍ തുടങ്ങി. മാഡം എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്ന് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സിനിമയില്‍ നിന്നും ടെലിവിഷനിലെത്തി താരമായ നടിയാണ് അവന്തിക മോഹന്‍. സോഷ്യല്‍മീഡിയയിലും അവന്തികയ്ക്ക് ഒരുപാട് ആരാധകരുണ്ട്. അവന്തികയുടെ ഡാന്‍സും ഫോട്ടോഷൂട്ടുമൊക്കെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ആരാധകനില്‍ നിന്നുമുണ്ടായ ഭയപ്പെടുത്തുന്ന അനുഭവം പങ്കിടുകയാണ് അവന്തിക.

'ഇതുവരെ അനുഭവിച്ചതില്‍ ഏറ്റവും വിചിത്രമായ അനുഭവമാണ് ഇന്നലെ ഉണ്ടായത്. മാസ്‌ക് ധരിച്ച് പുറത്തു നില്‍ക്കുന്ന സമയത്ത് ഒരാള്‍ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു. അവന്തികയാണോ എന്ന് ചോദിച്ചു. വേണ്ടെന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടും പ്രൊജക്ടുകള്‍ക്ക് വേണ്ടി എന്റെ നമ്പര്‍ വേണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു' അവന്തിക പറയുന്നു.

''ഞാന്‍ മാന്യമായി നിരസിച്ചിട്ടും അയാള്‍ പിന്മാറിയില്ല. എന്റെ കൂട്ടുകാരി അയാളോട് ഞങ്ങളെ വെറുതെ വിടാന്‍ പറഞ്ഞു. ഉടനെ തന്നെ അവിടെ നിന്നും നടന്നു പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ കാര്‍ ഞങ്ങളെ പിന്തുടരുകയാണെന്ന് ഞാന്‍ മനസിലാക്കി. പെട്ടെന്ന് കുറച്ച് ആളുകളുള്ളിടത്ത് നിന്ന് അയാളെ നേരിട്ടു''.

''ഈ സ്വഭാവം തുടരകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.അതോടെ അയാള്‍ കരയാന്‍ തുടങ്ങി. മാഡം എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്ന് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ എപ്പോഴെങ്കിലും മറുപടി കൊടുക്കുമോ എന്ന് ചോദിച്ചു. ആ നിമിഷത്തെ സുരക്ഷയെക്കരുതി ഞാന്‍ സമ്മതിച്ചു. ഭാഗ്യത്തിന് അയാള്‍ അവിടെ നിന്നും പോയി'' എന്നാണ് അവന്തിക പറയുന്നത്.

ജീവിതത്തില്‍ അസ്വാഭാവിക സ്വഭാവമുള്ള പല സൈക്കോകളേയും കണ്ടിട്ടുണ്ട്. പക്ഷെ ഇത് സത്യസന്ധമായി പറഞ്ഞാല്‍, മറ്റൊരു തരത്തിലുള്ള അസ്വസ്ഥതയായിരുന്നു. ദയവായി ഒരാള്‍ നോ എന്ന് പറഞ്ഞാല്‍ അത് മാനിക്കുക. അതിരുകള്‍ കടക്കരുതെന്നും അവന്തിക പറയുന്നുണ്ട്.

Avantika Mohan shares an horrifying experience about a stalker.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓരോ രൂപമാറ്റത്തിനും 5000വീതം; പിഴ ഈടാക്കിയാല്‍ മോഡിഫിക്കേഷന്‍ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം; നടപടി കടുപ്പിച്ച് എംവിഡി

കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 1,20,000ന് മുകളില്‍ തന്നെ

ഹാട്രിക്ക് ജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്

'തോറ്റ് തോറ്റ് തോറ്റ്' കൊച്ചി ബ്ലൂ ടൈഗേഴ്സ്, ട്രിവാൻഡ്രം റോയൽസ് ഒടുവിൽ ജയിച്ചു!

30ാം സെക്കൻഡിൽ ​ഗോൾ! ഷാബി അലോൺസോ തന്ത്രത്തിൽ ചെൽസിക്ക് വിജയത്തുടക്കം