'മോഹന്‍ലാലും ഞാനും കിരീടം തിയേറ്ററില്‍ കണ്ടിട്ടില്ല; സിബീ, നമ്മുടെ പടം ഭയങ്കര ഹിറ്റാണെന്ന് ആദ്യം പറഞ്ഞത് ലാല്‍'

അദ്ദേഹത്തിനും കേട്ടറിവാണ്.പുള്ളിയും തിയേറ്ററില്‍ പോയി കാണുന്നില്ലല്ലോ
Mohanlal, Sibi Malayil
Mohanlal, Sibi Malayil
Updated on
1 min read

മലയാളിയുടെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് കിരീടം. സേതുമാധവന്‍ മലയാളിയ്ക്ക് മറ്റൊരു സിനിമാകഥാപാത്രമല്ല. തങ്ങളുടെ അടുത്ത വീട്ടിലെ പയ്യനോ കൂട്ടുകാരനോ ആണ്. അതുകൊണ്ടാണ് സേതുമാധവന്റെ വേദനകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളി നെഞ്ചില്‍ പേറുന്നത്.

37 വര്‍ഷത്തിന് ശേഷം കിരീടം വീണ്ടും തിയേറ്ററിലെത്തിയിരിക്കുകയാണ്. സിബി മലയില്‍-മോഹന്‍ലാല്‍-ലോഹിതദാസ് കോമ്പോയിലിറങ്ങിയ ക്ലാസിക് ആണ് കിരീടം. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീ-റിലീസ് ചെയ്യുമ്പോള്‍ ആദ്യ തവണത്തെ തിയേറ്റര്‍ റിലീസിന്റെ ഓര്‍മകള്‍ പങ്കിടുകയാണ് സംവിധായകന്‍ സിബി മലയില്‍. അന്ന് റിലീസായപ്പോള്‍ തനിക്ക് കിരീടം തിയേറ്ററില്‍ കാണാന്‍ സാധിച്ചിരുന്നില്ലെന്നാണ് സിബി മലയില്‍ പറയുന്നത്.

സിബി മലയില്‍ മാത്രമല്ല, ചിത്രത്തിലെ നായകന്‍ മോഹന്‍ലാലും കിരീടം തിയേറ്ററില്‍ കണ്ടിട്ടില്ല. വെറും രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് സിബി മലയില്‍ കിരീടം തിയേറ്റര്‍ സ്‌ക്രീനില്‍ കാണുന്നത്. കിരീടത്തിന്റെ റിലീസ് സമയത്ത് സിബി മലയില്‍ തന്റെ അടുത്ത സിനിമയായ ദശരഥത്തിന്റെ ജോലികളിലേക്ക് കടന്നിരുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കിരീടത്തിന്റെ റിലീസ് ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട് സിബി മലയില്‍.

''സിനിമ ഇറങ്ങിയപ്പോള്‍ ഞാന്‍ കേരളത്തിലിലില്ല. അന്ന് ചെന്നൈയിലാണ് താമസം. സിനിമ ഇവിടെ ഇറങ്ങിയപ്പോള്‍ തന്നെ ഹിറ്റാണെന്നൊക്കെ അറിയുന്നുണ്ട്. അന്ന് ഇന്നത്തേത് പോലല്ല. ലാന്റ് ഫോണ്‍ വഴിയുള്ള കമ്യൂണിക്കേഷന്‍ മാത്രമേയുള്ളൂ. ഞാന്‍ വീട്ടിലായിരുന്നതിനാല്‍ സിനിമയുമായി ബന്ധപ്പെട്ടവരൊക്കെ വിളിക്കുന്നുണ്ട്. പക്ഷെ സിനിമ തിയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം ഇരുന്ന് കാണാന്‍ സാധിച്ചില്ല'' സിബി മലയില്‍ പറയുന്നു.

''കാരണം രണ്ട് ദിവസം കഴിഞ്ഞതും അടുത്ത ചിത്രമായ ദശരഥത്തിന്റെ പ്രീ-പ്രൊഡക്ഷനു വേണ്ടി ഊട്ടിയിലേക്ക് പോയി. അതുകൊണ്ട് ഈ സിനിമ തിയേറ്ററില്‍ എങ്ങനെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചതെന്ന് അറിയാനോ, തിയേറ്ററിലെ ആഹ്ലാദമോ കയ്യടികളോ നേരിട്ട് ആസ്വദിക്കാനായില്ല'' എന്നും അദ്ദേഹം പറയുന്നു.

''ഈ സിനിമയെക്കുറിച്ച് നേരിട്ട് ഒരാള്‍ എന്നോട് ആദ്യമായി അഭിപ്രായം പറയുന്നത് മോഹന്‍ലാലാണ്. സിനിമ ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അദ്ദേഹം ദശരഥത്തിന്റെ ലൊക്കേഷനിലെത്തിയിരുന്നു. കണ്ടയുടനെ പറഞ്ഞു, സിബീ, നമ്മുടെ പടം ഭയങ്കര ഹിറ്റാണ് കെട്ടോ. ഞാനും കേള്‍ക്കുന്നുണ്ടന്ന് പറഞ്ഞു. അല്ല, ഭയങ്കര ഹിറ്റാണെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ വായില്‍ നിന്ന് കേള്‍ക്കുകയെന്ന് ഭയങ്കര സന്തോഷമാണ്. അദ്ദേഹത്തിനും കേട്ടറിവാണ്.പുള്ളിയും തിയേറ്ററില്‍ പോയി കാണുന്നില്ലല്ലോ'' എന്നും സംവിധായകന്‍ പറയുന്നു.

Mohanlal, Sibi Malayil
ഫാന്റസിയും സാഹസികതയും, സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം തമന്ന; 'ദ് വാൻ' റിലീസ് തീയതി പുറത്ത്
Mohanlal, Sibi Malayil
മകന് വേണ്ടി നഷ്ടപ്പെടുത്തിയത് 10 കോടി; വയ്യാതായിട്ടും ജയറാം തിരിഞ്ഞു നോക്കിയില്ല; ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി
Mohanlal, Sibi Malayil
'സുരാജേട്ടൻ കിടന്നുറങ്ങിയ സ്ക്രിപ്റ്റാണത്, മമ്മൂക്ക വരുമെന്ന് പ്രതീക്ഷിച്ചില്ല'; 'കണ്ണൂർ സ്ക്വാഡ് 2' വിനെക്കുറിച്ച് റോണി ഡേവിഡ്
Summary

Neither Sibi Malayil nor Mohanlal watched Kireedam in release. Both of them were shooting Dasharadam at that time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ahaana Krishna
Chief Minister v d satheesan
Mohanlal, Sibi Malayil
Basil Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com