Ayesha Khan ഇന്‍സ്റ്റഗ്രാം
Entertainment

'അവസരം കിട്ടണമെങ്കില്‍ മൂക്കും പല്ലും മാറ്റം വരുത്തണം'; അത് പറയാന്‍ അയാള്‍ ആരാണ്?'; അനുഭവം പങ്കിട്ട് അയേഷ ഖാന്‍

എനിക്ക് എന്റെ മൂക്ക് ഇഷ്ടമാണ്. മനോഹരമായ മൂക്കാണ് എന്റേത്

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ നിന്നും ടെലിവിഷനിലെത്തിയ താരമാണ് അയേഷ ഖാന്‍. പിന്നാലെ ബിഗ് സ്‌ക്രീനിലും നിറ സാന്നിധ്യമാവുകയാണ് അയേഷ ഖാന്‍. രണ്‍വീര്‍ സിങ് നായകനായ ധുരന്ദറിലെ ഷരാരത്ത് പാട്ടിലൂടെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ് അയേഷ ഖാന്‍. പിന്നാലെ നിരവധി സിനിമകളാണ് അയേഷയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ അയേഷയ്ക്ക് സാധിച്ചിട്ടുണ്ട്.

അതേസമയം തന്നോട് അവസരങ്ങള്‍ക്കായി മൂക്കും പല്ലുമൊക്കെ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അയേഷ വെലിപ്പെടുത്തുന്നത്. ''ഒരിക്കലും സംവിധായകരല്ല ഇത് പറയുക. എല്ലായിപ്പോഴും കോര്‍ഡിനേറ്റര്‍മാരാകും പറയുക. ഒരാള്‍ പറഞ്ഞത് നിന്റെ മൂക്ക് മാറ്റണം എന്നാണ്. എന്താണ് ഇതിന്റെ അര്‍ത്ഥമെന്ന് ഞാന്‍ ചിന്തിച്ചു. എനിക്ക് എന്റെ മൂക്ക് ഇഷ്ടമാണ്. മനോഹരമായ മൂക്കാണ് എന്റേത്. തങ്ങളുടെ ജീവിതത്തില്‍ ഒന്നും ചെയ്യാനില്ലാത്തവരാണ് അവര്‍. അവര്‍ എന്ത് ചെയ്യാനാണ്?'' അയേഷ പറയുന്നു.

''ഒരു സിനിമയുടെ ഓഡിഷന് പോയപ്പോള്‍ സംവിധായകനും വന്നിരുന്നു. വളരെ പ്രശസ്തനായ സംവിധായകനായിരുന്നു. അദ്ദേഹത്തെ കാണാന്‍ ഞാന്‍ വളരെ ആവേശത്തോടെയാണ് കാത്തിരുന്നത്. കാരണം അതൊരു ഹൊറര്‍ ചിത്രമായിരുന്നു. അവര്‍ എന്നോട് ഓഡിഷന്‍ നല്‍കാന്‍ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു'' താരം പറയുന്നു.

''അതിന് ശേഷം പറഞ്ഞത് ഇതൊരു ഹൊറര്‍ സിനിമയായതു കൊണ്ട് സാരമല്ല, അല്ലെങ്കില്‍ നിന്റെ പല്ല് മാറ്റേണ്ടി വന്നേനെ എന്നായിരുന്നു. അയാള്‍ ശരിക്കും അത് തന്നെയാണോ പറഞ്ഞതെന്ന് ഞാന്‍ ചിന്തിച്ചു പോയി. ചിരിച്ച് സന്തോഷിച്ചാണ് ഞാന്‍ അതിന് മുമ്പ് വരെ നിന്നത്'' താരം പറയുന്നു. അതേസമയം കിസ് കിസ് കോ പ്യാര്‍ കരു 2 ആണ് അയേഷയുടെ പുതിയ സിനിമ. കപില്‍ ശര്‍മയാണ് ചിത്രത്തിലെ നായകന്‍.

Ayesha Khan reveals how a big director asked to change her teeth and nose to get roles. who is he to say that asks her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ വീതം പിഴ

കല്ലുപ്പ് കൈയ്യിലുണ്ടോ? എങ്കിൽ വീടിനകം സുഗന്ധപൂരിതമാക്കാം

ശിക്ഷ കഴിഞ്ഞ് ആദ്യം മോചിതനാവുക പള്‍സര്‍ സുനി, പ്രതികളുടെ ജയില്‍വാസം ഇങ്ങനെ

'റെക്കോര്‍ഡ്' സ്‌കോറുയര്‍ത്തി ഇന്ത്യന്‍ കൗമാരം; 200 കടത്താതെ യുഎഇയെ വീഴ്ത്തി; കൂറ്റന്‍ ജയം

ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങളോട് ‘NO’ പറയൂ

SCROLL FOR NEXT