World of Thama  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

അടുത്തൊരു ബ്ലോക്ബസ്റ്റർ മണക്കുന്നുണ്ട്! വാംപയർ രശ്മികയോ? 'തമ' ടീസർ

മാത്രവുമല്ല ഈ യൂണിവേഴ്സിലെ ആദ്യത്തെ പ്രണയകഥ കൂടിയാണ് തമ എന്നാണ് മഡോക് ഫിലിംസ് അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ മികച്ച നടൻമാരിലൊരാളാണ് ആയുഷ്മാൻ ഖുറാന. വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്ന നടൻ കൂടിയാണദ്ദേഹം. താരം നായകനായെത്തുന്ന പുതിയ ചിത്രമാണ് തമ. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കാത്തിരിപ്പുകൾക്കൊടുവിൽ തമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ഒരു ഹൊറർ കോമഡി റൊമാന്റിക് ചിത്രമായിരിക്കും തമയെന്ന് ഉറപ്പാണ്.

മഡോക് ഹൊറർ - കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രം കൂടിയാണ് തമ. ഓരോ തവണയും വ്യത്യസ്തമായ കഥകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട് മഡോക് ഹൊറർ - കോമഡി യൂണിവേഴ്സ്. ഇത്തവണയും വ്യത്യസ്തമായൊരു സിനിമാ അനുഭവം തന്നെയായിരിക്കും മഡോക് നൽകുക എന്നാണ് ടീസറിന് താഴെ നിറയുന്ന കമന്റുകൾ.

മാത്രവുമല്ല ഈ യൂണിവേഴ്സിലെ ആദ്യത്തെ പ്രണയകഥ കൂടിയാണ് തമ എന്നാണ് മഡോക് ഫിലിംസ് അറിയിച്ചിരിക്കുന്നത്. സ്ത്രീ, മുഞ്ജ്യ, ഭേഡിയ, സ്ത്രീ 2 എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് തമ എത്തുന്നത്. ടീസർ തുടങ്ങുമ്പോഴുള്ള രശ്മികയുടെയും ആയുഷ്മാൻ ഖുറാനയുടെയും ഡയലോ​ഗുകൾ തന്നെ ഒരു ആകാംക്ഷ ഉണർത്തുന്നുണ്ട്. ആരായിരിക്കും യഥാർഥ വാംപയർ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

ആദിത്യ സർപോത്ദാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി, പരേഷ് റാവൽ, ഫൈസൽ മാലിക്, ഗീത അഗർവാൾ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരു ഹിസ്റ്റോറിയനായാണ് ചിത്രത്തിൽ ആയുഷ്മാൻ ഖുറാന എത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുക എന്നാണ് സൂചന. മലൈക അറോറയുടെ ഒരു ഐറ്റം ഡാൻസും ചിത്രത്തിലുണ്ട്.

അതേസമയം മഡോക് ഹൊറർ - കോമഡി യൂണിവേഴ്സിലേക്ക് രശ്മികയെ സ്വാ​ഗതം ചെയ്തു കൊണ്ടും നിരവധി ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. ദിനേശ് വിജൻ, അമർ കൗശിക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈ വർഷം ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Teaser of Rashmika Mandanna and Ayushmann Khurrana's Thama released today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT