ലിയോയിൽ വിജയ്, ബാബു ആന്റണി/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

വിജയ്- ലോകേഷ് ചിത്രം ലിയോയിൽ ബാബു ആന്റണിയും, സ്ഥിരീകരിച്ച് താരം

ലിയോ ടീമിൽ ജോയിൻ ചെയ്യാൻ താരം കശ്മീരിലേക്ക് പുറപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ്‌നെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ബോളിവുഡിൽ നിന്ന് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഇപ്പോൾ മലയാളികളെ ആവേശത്തിലാക്കിക്കൊണ്ട് ഒരു വാർത്ത എത്തുകയാണ്. മലയാളത്തിന്റെ ആക്ഷൻ താരം ബാബു ആന്റണിയാണ് ലിയോയിൽ വേഷമിടുന്നത്. 

സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെ താരം തന്നെയാണ് ഇത് വ്യക്തമാക്കിയത്. ലിയോ ടീമിൽ ജോയിൻ ചെയ്യാൻ താരം കശ്മീരിലേക്ക് പുറപ്പെട്ടു. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ താരം ഡൽഹി എയർപോർട്ടിൽ വച്ച് ഫുട്ബോൾ താരം ഐഎം വിജയനെ കണ്ടുമുട്ടി. അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് കുറിപ്പ്. 

മാസ്റ്ററിന് ശേഷം ലോകേഷും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. മലയാളി താരം മാത്യുവും ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. തൃഷ നായികയാവുന്ന ചിത്രത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൺസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !