ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'11 വയസു മുതലുള്ള ആഗ്രഹമാണ്, ഇപ്പോള്‍ 37 വയസായി'; ബാബു ആന്റണിയോട് ആരാധകന്‍, മറുപടിയുമായി താരം

'അതിരുകളില്ലാത്ത കാലത്തിന് അതീതമായ സ്‌നേഹം. വളരെ നന്ദി സുഹൃത്തെ. നിങ്ങളെ കാണാന്‍ ഞാന്‍ ഉറപ്പായും ശ്രമിക്കും'

സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് മലയാള സിനിമയുടെ ആക്ഷന്‍ കിങ്ങായിരുന്നു ബാബു ആന്റണി. ഗംഭീര ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ചിരുന്ന ബാബു ആന്റണിക്ക് ആരാധകരും ഏറെയാണ്. ഇപ്പോള്‍ തന്റെ ഒരു കടുത്ത ആരാധകന്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. 

11 വയസു മുതല്‍ ബാബു ആന്റണിയുടെ ആരാധകനാണെന്നും അന്നു നേരിട്ടു കണ്ട് ഓട്ടോഗ്രാഫ് വാങ്ങാനായി കാത്തിരിക്കുകയാണെന്നുമാണ് മെസേജിലൂടെ പറയുന്നത്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ കെവി പ്രണിലാണ് താരത്തിന് മെസേജ് അയച്ചത്. 'സാര്‍, രാത്രിയില്‍ മെസേജ് അയച്ചതിന് ക്ഷമിക്കണം. ബാബു സാറിനെ വെറുതെ ഒന്ന് കാണാന്‍ പറ്റുമോ. ഒരു ഓട്ടോഗ്രാഫ് വാങ്ങണം. 11ാമത്തെ വയസു മുതലുള്ള ആഗ്രഹമാണ്. ഇപ്പോള്‍ പ്രായം 37. അങ്ങോട്ട് വന്നോട്ടെ'.- മെസേജില്‍ പറയുന്നു. 

മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് ബാബു ആന്റണി സന്തോഷം പങ്കുവച്ചത്. അതിരുകളില്ലാത്ത കാലത്തിന് അതീതമായ സ്‌നേഹമാണിത് എന്നായിരുന്നു ബാബു ആന്റണി പറഞ്ഞത്. 'എന്റെ ആരാധകരില്‍ നിന്ന് ഇങ്ങനെ സ്‌നേഹം ലഭിക്കുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. എന്നെക്കണ്ട് ഓട്ടോഗ്രാഫ് വാങ്ങിക്കാന്‍ 11 വയസു മുതല്‍ ആഗ്രഹിക്കുകയാണ് എന്നാണ് അതില്‍ പറയുന്നത്. ഇപ്പോള്‍ 37 വയസ് പ്രായമുണ്ട്. അതിരുകളില്ലാത്ത കാലത്തിന് അതീതമായ സ്‌നേഹം. വളരെ നന്ദി സുഹൃത്തെ. നിങ്ങളെ കാണാന്‍ ഞാന്‍ ഉറപ്പായും ശ്രമിക്കും.' - ബാബു ആന്റണി കുറിച്ചു. 

മെസെഞ്ചറിലൂടെ റിപ്ലേ കാത്തിരുന്ന പ്രണില്‍ ഫേയ്‌സ്ബുക്കില്‍ തന്റെ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് കണ്ട് ഞെട്ടി. തന്റെ ഇഷ്ടതാരത്തിനു നന്ദി പറഞ്ഞുകൊണ്ട് പ്രണില്‍ കമന്റ് ചെയ്തിട്ടുണ്ട്. 'ഞാന്‍ അയച്ച വാട്‌സ്ആപ്പ് മെസേജ്, താങ്ങള്‍ വലിയ മനുഷ്യനാണ്... ശരീരംകൊണ്ടും മനസുകൊണ്ടും എന്നാലും എന്റെ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് താങ്കള്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല! വളരെ നന്ദി ബാബു സാര്‍. '- പ്രണില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT