നിക്കി ​ഗൽറാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി; ചിത്രങ്ങൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2022 11:21 AM  |  

Last Updated: 19th May 2022 11:21 AM  |   A+A-   |  

nikki_galrani_aadhi_marriage

ചിത്രം; ഇൻസ്റ്റ​ഗ്രാം

 

തെന്നിന്ത്യൻ നടി നിക്കി ​ഗൽറാണിയും നടൻ ആദി പിനിഷെട്ടിയും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരം ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിവാഹചിത്രങ്ങൾ. 

പേസ്റ്റല്‍ നിറത്തിലുള്ള പട്ടുസാരിയായിരുന്നു നിക്കിയുടെ വിവാഹവേഷം. ഹെവി ഡയമണ്ട് നെക്ലസ്സും ആഭരണങ്ങളുമാണ്  താരം ധരിച്ചിരുന്നത്. നിക്കിയുടെ ഡ്രസ്സിനോട് മാച്ചിങ്ങായ കുര്‍ത്ത അണിഞ്ഞാണ് ആദി എത്തിയത്. വിവാഹത്തിന് ശേഷം ചെന്നൈയിലെ ഹോട്ടലിൽ വച്ച് സിനിമയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷനും നടത്തി. മോഡേൺ ലുക്കിലാണ് റിസപ്ഷന് നിക്കി എത്തിയത്. സിൽവർ സീക്വൻസിലുള്ള ലോങ് ​ഗൗണിൽ അതിസുന്ദരിയായിരുന്നു നിക്കി. തെന്നിന്ത്യയിലെ നിരവധി സൂപ്പർതാരങ്ങളാണ് വിവാഹത്തിന് എത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bigg (@bb_ultimate_2022)

വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹൽദി, മെഹന്തി ചടങ്ങുകൾ വൻ ആഘോഷമായിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം മാർച്ച് 24-നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by (@only_my_nani)

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാളത്തിലെത്തിയത്. തുടർന്ന് വെള്ളിമൂങ്ങ, ഇവൻ ര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങി ഒരുപിടി മലയാളചിത്രങ്ങളിൽ അഭിനയിച്ചു. തെന്നിന്ത്യയിലും നിറസാന്നിധ്യമാണ് നിക്കി. ഒന്നിച്ചുള്ള സിനിമയിലൂടെയാണ് ആദിയും നിക്കിയും പ്രണയത്തിലാവുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

'12 വർഷം കൂടെ ജീവിച്ച ഞാൻ വിഡ്ഢി, ഞങ്ങളുടെ പകരക്കാരെ ഇത്ര എളുപ്പത്തിൽ കണ്ടെത്തിയോ'; ഇമ്മന്റെ മുൻ ഭാര്യയുടെ കുറിപ്പ് വിവാദത്തിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ