'12 വർഷം കൂടെ ജീവിച്ച ഞാൻ വിഡ്ഢി, ഞങ്ങളുടെ പകരക്കാരെ ഇത്ര എളുപ്പത്തിൽ കണ്ടെത്തിയോ'; ഇമ്മന്റെ മുൻ ഭാര്യയുടെ കുറിപ്പ് വിവാദത്തിൽ

'നിങ്ങള്‍ മരിച്ചിരുന്നെങ്കില്‍ എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അവരെ കെയര്‍ ചെയ്യുന്നുണ്ടെന്നും അവര്‍ക്കായാണ് കല്യാണം കഴിക്കുന്നതെന്നും അഭിനയിക്കുകയാണ് നിങ്ങള്‍'
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

താൻ പുനർവിവാഹിതനായ വിവരം ഇന്നലെയാണ് സം​ഗീത സംവിധായകൻ ഡി ഇമ്മൻ ആരാധകരെ അറിയിച്ചത്. അമാലി ഉബാള്‍ഡുമായി മേയ് 15നായിരുന്നു വിവാഹം. അമാലിക്കും മകൾ നേത്രയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി അനുഭവിക്കുന്ന വെല്ലുവിളികൾക്കുള്ള പരിഹാരമാണ് ഇതെന്നും ഇമ്മൻ പറഞ്ഞിരുന്നു. ഇപ്പോൾ ഇമ്മനെകിരെ രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഭാ​ര്യ മോണിക. 

ആശംസകള്‍ നേര്‍ന്നാണ് മോണിക തന്റെ കുറിപ്പ് തുടങ്ങുന്നത്. തന്റെയും മക്കളുടേയും പകരക്കാരെ ഇത്ര എളുപ്പം കണ്ടെത്താനാവുമെന്ന് കരുതിയില്ലെന്നാണ് അവർ കുറിക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ താൻ വിഡ്ഢിയാണെന്നും മോണിക കുറിക്കുന്നു. ഇമ്മന്റെ അച്ഛനെതിരെയും മോണിക ആരോപണം ഉന്നയിച്ചിട്ടുണ്ട്. 

പ്രിയപ്പെട്ട ഡി ഇമ്മന്‍, നിങ്ങളുടെ രണ്ടാം വിവാഹത്തിന് ആശംസകള്‍. 12 വര്‍ഷം നിങ്ങള്‍ക്കൊപ്പം ജീവിച്ച ഒരാള്‍ക്ക് പകരം ഇത്ര എളുപ്പത്തില്‍ നിങ്ങള്‍ക്ക് മറ്റൊരാളെ കണ്ടെത്താന്‍ കഴിയുമായിരുന്നെങ്കില്‍, നിങ്ങളെപ്പോലുള്ള ഒരാള്‍ക്കൊപ്പം ജീവിതം നശിപ്പിച്ച ഞാനൊരു വിഢിയാണ്. എനിക്ക് ആത്മാര്‍ത്ഥമായി കുറ്റബോധമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി നിങ്ങള്‍ നിങ്ങളുടെ സ്വന്തം കുട്ടികളെ കാണുകയോ കെയര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. അവരുടെ പകരക്കാരെയും നിങ്ങള്‍ കണ്ടെത്തിയെന്നതില്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. നിങ്ങള്‍ മരിച്ചിരുന്നെങ്കില്‍ എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അവരെ കെയര്‍ ചെയ്യുന്നുണ്ടെന്നും അവര്‍ക്കായാണ് കല്യാണം കഴിക്കുന്നതെന്നും അഭിനയിക്കുകയാണ് നിങ്ങള്‍. നിങ്ങള്‍ സിനിമയിലും അഭിനയിക്കണം. എന്റെ നിശബ്ദത നിങ്ങള്‍ക്ക് ഒരുപാട് ധൈര്യം നല്‍കി. അതില്‍ എനിക്ക് കുറ്റബോധമുണ്ട്. എന്തൊക്കെ സംഭവിച്ചാലും എന്റെ കുട്ടികളെ നിങ്ങളുടെ അച്ഛനില്‍ നിന്നും സംരക്ഷിക്കും. ആവശ്യമെങ്കില്‍ പുതിയ കുഞ്ഞിനേയും ഞാന്‍ സംരക്ഷിക്കും. ഹാപ്പി മാരീഡ് ലൈഫ്.- മോണിക്ക റിച്ചാര്‍ഡ് കുറിച്ചു.

വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇമ്മൻ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. എന്റെ കഠിനമായ നിമിഷങ്ങളിൽ ഒപ്പം നിന്ന പിതാവ് ഡേവിഡ് കിരുബാ​ഗര ദാസിനോടാണ് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത്. ഈ അറേഞ്ച്ഡ് മാരേജും ഞാനും എന്റെ കുടുംബാംഗങ്ങളും കുറച്ചു വര്‍ഷങ്ങളായി നേരിട്ട വെല്ലുവിളിക്കുള്ള പരിഹാരമാണ്. അമാലിയുടെ മകള്‍ നേത്ര ഇനിമുതല്‍ എന്റെ മൂന്നാമത്തെ മകളാണ്. നേത്രയുടെ അച്ഛനാവുക എന്നത് നല്‍കുന്ന സന്തോഷം വളരെ ഏറെയാണ്. എന്നിരുന്നാലും ഞങ്ങളുടെ വിവാഹദിനത്തില്‍ വ്യക്തിപരമായി ഞാന്റെ എന്റെ സ്‌നേഹനിധികളായ മക്കള്‍ വെറോണിക്കയേയും ബ്ലെസ്സിക്കയേയും മിസ് ചെയ്യുന്നു. ഏറെ സ്‌നേഹത്തോടെ എന്റെ മക്കളുടെ വീട്ടിലേക്കുള്ള വരവിനായി ഞാന്‍/ ഞങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഞാനും അമാലിയും നേത്രയും മറ്റ് ബന്ധുക്കളും ഏറെ സ്‌നേഹത്തോടെ വെറോണിക്കയേയും ബ്ലെസ്സിക്കയേയും സ്വീകരിക്കും. - എന്നാണ് ഡി ഇമ്മൻ കുറിച്ചത്. 

മുൻ ഭാര്യ മോണിക്ക റിച്ചാർഡുമായി 2020 നവംബറിലാണ് ഇമ്മൻ വിവാഹമോചിതനാവുന്നത്. 13 വർഷം നീണ്ടു നിൽക്കുന്നദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. 2008ലാണ് ഇമ്മന്റേയും മോണിക്കയുടേയും വിവാഹം. തമിഴൻ’ എന്ന ചിത്രത്തിലൂടെയാണ് ഡി.ഇമ്മൻ സംഗീതരംഗത്തു ചുവടുറപ്പിച്ചത്. രജനികാന്ത് ചിത്രം ‘അണ്ണാത്തേ’യ്ക്കു വേണ്ടി ഈണമൊരുക്കിയത് ഡി.ഇമ്മൻ ആണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com