ചിത്രം: ഫേസ്ബുക്ക് 
Entertainment

ഭാര്യയെക്കുറിച്ച് മോശം കമന്റ്, പണം കൊടുത്ത് ചെയ്യിക്കുന്നത്; ലാസ്റ്റ് വാണിങ്ങെന്ന് ബാല, വിഡിയോ

തന്നെക്കുറിച്ച് എന്തു പറഞ്ഞാലും ക്ഷമിക്കുമെന്നും എന്നാൽ എലിസബത്തിനെക്കുറിച്ച് മോശം പറയുന്നത് തെറ്റാണെന്നും താരം കൂട്ടിച്ചേർത്തു

Author : സമകാലിക മലയാളം ഡെസ്ക്

ഭാര്യയ്ക്കെതിരെ മോശം കമന്റിട്ടവർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ബാല. ഇന്നലെയായിരുന്നു താരത്തിന്റെ ഭാര്യ എലിസബത്തിന്റെ പിറന്നാൽ. തുടർന്ന് താരം സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് എലിസബത്തിനെതിരെ മോശം കമന്റുകൾ വന്നത്. വിഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ പൈസ കൊടുത്ത് എഴുതിച്ചതാണെന്നാണ് ബാല പറയുന്നത്. തന്നെക്കുറിച്ച് എന്തു പറഞ്ഞാലും ക്ഷമിക്കുമെന്നും എന്നാൽ എലിസബത്തിനെക്കുറിച്ച് മോശം പറയുന്നത് തെറ്റാണെന്നും താരം കൂട്ടിച്ചേർത്തു. ഇത് അവസാനത്തെ മുന്നറിയിപ്പാണെന്നും ബാല പറഞ്ഞു. 

ബാലയുടെ വാക്കുകൾ

ഒരു ദിവസത്തില്‍ തന്നെ ഇത്രയധികം പേര്‍ ഞങ്ങളുടെ കുടുംബത്തോട് സ്‌നേഹം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. അതേസമയം തന്നെ ചില നെഗറ്റീവ് കമന്റുകളും കാണാനിടയായി. അത് പൈസ കൊടുത്ത് എഴുതിച്ചതാണ്. കാരണം അവയെല്ലാം ഫെയിക്ക് ഐടിയാണ്. അത് വലിയ തെറ്റാണ്. ഇന്ന് എലിസബത്തിന്റെ പിറന്നാളാണ്. ആ പോസ്റ്റിന് താഴെ വളരെ മോശമായ രീതിയില്‍ സംസാരിക്കുന്നു.

ഇതെല്ലാം വെറുതെ കാശ് കൊടുത്ത് കമന്റ് ഇങ്ങനെ അയക്കാന്‍ പറയുകയാണ്. എത്ര പേരെ നമുക്ക് പൊലീസില്‍ പരാതിപെടാന്‍ സാധിക്കും. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നോക്കു. മറ്റുള്ളവരുടെ കുടുംബത്തിലേക്ക് എന്തിനാണ് പ്രശ്‌നമുണ്ടാക്കാന്‍ വരുന്നത്. എന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ ക്ഷമിക്കും. പക്ഷെ ഞാനിപ്പോള്‍ വിവാഹിതനാണ്. എലിസബത്തിന് മീഡിയ എന്താണെന്നും അറിയില്ല. അപ്പോള്‍ അവരെ കുറിച്ച് വളരെ മോശമായ കമന്റ് ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ മുഖം കാണിക്ക് അല്ലെങ്കില്‍ നമ്പര്‍ തരു. അപ്പോ സംസാരിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി